ഒല്ലൂരിൽ നിയന്ത്രണംവിട്ട കെഎസ്‌ആർടിസി ബസ് ലോറിക്ക് പിന്നിലിടിച്ച് അപകടം; ബസ് ഡ്രൈവർക്ക് പരിക്ക്

ksrtc bus accident
തൃശൂർ: ഒല്ലൂർ മരത്താക്കരയിൽ നിയന്ത്രണംവിട്ട കെഎസ്‌ആർടിസി ബസ് ലോറിക്ക് പിന്നിലിടിച്ച് ഡ്രൈവർക്ക് പരിക്ക്. ചേർത്തല സ്വദേശിയായ ഡ്രൈവർ രഞ്ജിത്തിന്റെ കാൽമുട്ടിനാണ് പരിക്കേറ്റത്. ബസിലുണ്ടായിരുന്ന 44 യാത്രക്കാരിൽ ചിലർക്ക് നിസാര പരിക്കേറ്റിട്ടുണ്ട്. ഇന്ന് രാവിലെ 10.30ഓടെയായിരുന്നു സംഭവം. എറണാകുളത്ത് നിന്ന് പഴനിയിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ബസിന്റെ മുൻഭാഗം പൂർണമായും തകർന്നിട്ടുണ്ട്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കെഎസ്‌ആർടിസി ബസുകൾ അപകടത്തിൽപ്പെടുന്നത് തുടർക്കഥയാവുകയാണ്. ദിവസങ്ങൾക്ക് മുമ്പ് തിരുവനന്തപുരത്ത് രണ്ട് കെഎസ്‌ആർടിസി ബസുകളും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ചുപേർക്ക് പരിക്കേറ്റിരുന്നു. വാമനപുരം എംസി റോഡിലായിരുന്നു അപകടം. കാരേറ്റ് ഭാഗത്തു നിന്നും വെഞ്ഞാറമൂട് ഭാഗത്തേക്ക് വന്ന ഒരു കെഎസ്ആർടിസി ബസ് വാമനപുരം ആശുപത്രി ജംഗ്ഷനിൽ യാത്രക്കാരെ ഇറക്കാൻ നിറുത്തിയിരുന്നു.ഈ സമയം പുറകിലൂടെ അതേ ദിശയിൽ വന്ന മറ്റൊരു കെഎസ്ആർടിസി ബസ് പിന്നിൽ ഇടിയ്ക്കുകയും ഈ ബസിന്റെ പിന്നിലൂടെ വന്ന കാർ ഈ ബസിലിടിക്കുകയും ചെയ്തു. കാറിലും ബസിലും ഉണ്ടായിരുന്ന 5 പേർക്കാണ് പരിക്കേറ്റത്.
English Summary
A KSRTC bus lost control and collided with a lorry in Ollur Marathakkara, Thrissur, around 10:30 AM today. The bus driver, Renjith, sustained a knee injury, while some of the 44 passengers suffered minor injuries. The bus, en route from Ernakulam to Palani, had its front section severely damaged.
RELATED TOPICS: KSRTC BUS ACCIDENT, OLLUR ACCIDENT, OLLUR BUS APAKADAM, KSRTC BUS CRASH, THRISSUR ROAD ACCIDENT
Read News ⏭️


