NEWS

കൊച്ചി- ലക്ഷദ്വീപ് സീപ്ലെയിൻ സർവീസ് തിങ്കളാഴ്ച മുതൽ

ലക്ഷദ്വീപ്

കൊച്ചി: കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് ലക്ഷദ്വീപിലേക്കുള്ള സീപ്ലെയിൻ സ‌ർവീസ് തിങ്കളാഴ്ച ആരംഭിക്കും. നാളെ കേന്ദ്ര വ്യോമയാന മന്ത്രി അഗത്തിയിൽവച്ച് സർവീസിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിക്കും. ലക്ഷദ്വീപിലേയ്ക്കുള്ള യാത്രാ സൗകര്യം വർദ്ധിപ്പിക്കുന്നതിനൊപ്പം ലക്ഷദ്വീപ് ടൂറിസത്തെ പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ടാണ് പുതിയ സീപ്ലെയിൻ സർവീസ് ആരംഭിക്കുന്നത്.

കരയിലും വെള്ളത്തിലും ഒരുപോലെ ഇറങ്ങാനും പറന്നുയരാനും കഴിയുന്ന ആംഫിബിയൻ വിമാനങ്ങളാണ് സർവീസിനായി ഉപയോഗിക്കുന്നത്. കൊച്ചിയിൽ നിന്നും ലക്ഷദ്വീപിലെ വിവിധ ദ്വീപുകളിലേക്കും തിരിച്ചും എളുപ്പത്തിൽ യാത്ര ചെയ്യാൻ കഴിയുന്ന ഈ വിമാനത്തിൽ പൈലറ്റും ക്യാബിൻ ക്രൂവും ഉൾപ്പെടെ ഒരേസമയം 20 പേർക്ക് യാത്ര ചെയ്യാനാകും.

കവരത്തി, കൽപ്പേനി, അഗത്തി, കടമത്ത്, കിൽത്താൻ തുടങ്ങീ പ്രധാന ദ്വീപുകൾ കേന്ദ്രീകരിച്ചാണ് ആദ്യഘട്ടത്തിൽ സർവീസ് നടക്കുക. പിന്നീടിത് വ്യാപിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സർവീസിന് മുന്നോടിയായുള്ള അവസാനഘട്ട പരീക്ഷണ പറക്കൽ വ്യാഴാഴ്ച വിജയകരമായി പൂർത്തിയാക്കിയിരുന്നു.

English Summary

A new seaplane service connecting Kochi’s Nedumbassery Airport to Lakshadweep will commence on Monday. The Central Aviation Minister will officially inaugurate the service tomorrow in Agatti. Aimed at boosting travel and tourism, the service will use amphibian aircraft, accommodating 20 people. Initial routes include Kavaratti, Kalpeni, Agatti, Kadamat, and Kiltan, following a successful test flight on Thursday.
RELATED TOPICS: LAKSHADWEEP SEAPLANE, LAKSHWADWEEP TRAVEL, SEAPLANE SERVICE, KOCHI TO LAKSHADEEP

Read News ⏭️

Back to top button