BUSINESS
അപൂർവ്വ ധാതുക്കൾ ‘പൂട്ടി’ ചൈന; ഇന്ത്യയ്ക്ക് വെല്ലുവിളി, ആഗോള വിപണിക്ക് 6.5 ട്രില്യൺ ഡോളർ ഭീഷണി, മുന്നറിയിപ്പുമായി IEA

അപൂർവ്വ ധാതുക്കളിൽ ചൈന ഏർപ്പെടുത്തുന്ന നിയന്ത്രണം ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾക്ക് തിരിച്ചടിയാകുന്നു. 6.5 ട്രില്യൺ ഡോളർ വിപണി മൂല്യമുള്ള ആഗോള ക്രിട്ടിക്കൽ മിനറൽസ് മാർക്കറ്റിന് പോലും ചൈനയുടെ നടപടികൾ ഭീഷണി ഉയർത്തുന്നു. ചില അപൂർവ്വ ധാതുക്കൾക്ക് ചൈന കയറ്റുമതി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത് ആഗോള തലത്തിൽ സപ്ലൈ സുരക്ഷയെ ബാധിച്ചതായി ഇന്റർനാഷണൽ എനർജി ഏജൻസി (IEA) ചൂണ്ടിക്കാട്ടുന്നു.കഴിഞ്ഞ വർഷമാണ് പ്രധാന റെയർ എർത്ത് മൂലകങ്ങൾക്ക് ചൈനീസ് സർക്കാർ കയറ്റുമതി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. ചൈന നിയന്ത്രണങ്ങൾ തുടരുന്ന പക്ഷം അധികമായി 6.5 ട്രില്യൺ ഡോളറിന്റെ റിസ്കാണ് ആഗോള വിപണിയിലുണ്ടാവുകയെന്ന് ഇന്ന് റിലീസ് ചെയ്ത IEA വാർഷിക ഗ്ലോബൽ ക്രിട്ടിക്കൽ മിനറൽസ് ഔട്ലുക്ക് 2026’ൽ പറയുന്നു. ചൈനയുടെ നിയന്ത്രണങ്ങൾ ഓട്ടോമോട്ടീവ്, ഹൈ ടെക്, ഡിഫൻസ്, എനർജി സെക്ടറുകളെ ദോഷകരമായി ബാധിക്കുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.പ്രധാന ബാറ്ററി സപ്ലൈ ചെയിൻ മെറ്റീരിയൽസ് സംബന്ധിച്ച് ചൈന കയറ്റുമതി നിയന്ത്രണങ്ങൾ കൊണ്ടു വരികയാണെങ്കിൽ ബാറ്ററി ഗ്രേഡ് ഗ്രാഫൈറ്റ് വ്യാപാരത്തെെ ഇത് ദോഷകരമായി ബാധിക്കും. ചൈനയുടെ പുറത്ത് വാർഷികാടിസ്ഥാനത്തിൽ 300 ബില്യൺ ഡോളറിന്റെ പ്രൊഡക്ഷൻ റിസ്കിന് വിധേയമാകുമെന്നും IEA പറയുന്നു. ചെറിയ വോളിയത്തിലുള്ള അപൂർവ്വ ധാതുക്കൾക്ക് സാമ്പത്തികമായി വലിയ സ്വാധീനം ചെലുത്താൻ സാധിക്കും. പ്രൊഡക്ഷൻ ഒരു ഭൂപ്രദേശത്ത് മാത്രം കേന്ദ്രീകരിക്കുന്നത് സപ്ലൈ ചെയിനിനെ ദുർബലമാക്കും. ഇതാണ് ഇപ്പോഴത്തെ സാഹചര്യത്തിൽ തെളിയിക്കപ്പെടുന്നത്. ചൈനയ്ക്ക് പുറത്ത് ചില ഇടങ്ങളിൽ റെയർ എർത്ത് സപ്ലൈ ചെയിനുമായി ബന്ധപ്പെട്ട് നയങ്ങളും, നിക്ഷേപ പിന്തുണയുും ഉണ്ടാകുന്നുണ്ട്. അതേ സമയം ഗ്ലോബൽ ക്രിട്ടിക്കൽ മിനിറൽ മാർക്കറ്റ് പ്രധാനമായും മുൻനിര സപ്ലെയേഴ്സിനെ ആശ്രയിച്ചിരിക്കുന്നു. മിക്ക മെറ്റലുകളുടെയും പ്രൊഡക്ഷൻ, റിഫൈനിങ് എന്നിവയിൽ ചൈനീസ് മേധാവിത്തമാണുള്ളതെന്നും IEA റിപ്പോർട്ടിൽ പറയുന്നു.ചൈനയും റെയർ എർത്ത് മൂലകങ്ങളുംപീരിയോഡിക് ടേബിളിലെ 17 വ്യത്യസ്ത മൂലകങ്ങളാണ് റെയർ എർത്ത് മൂലകങ്ങൾ എന്നറിയപ്പെടുന്നത്. ഇതിൽത്തന്നെ നിയോഡിമിയം, സാമേറിയം കൊബാൾട് മാഗ്നറ്റുകൾ എന്നിവയ്ക്ക് വ്യവസായ മേഖലയിൽ പ്രാധാന്യം ഏറെയാണ്. ചൈനീസ് ഭൂപ്രദേശങ്ങളിൽ കൂടുതലായി കാണപ്പെടുന്ന റെയർ എർത്ത് മൂലകങ്ങൾ ശുദ്ധീകരിച്ചെടുക്കാനുള്ള സങ്കീർണമായ സംവിധാനങ്ങളും ചൈനയ്ക്കുണ്ട്. റെയർ എർത്ത് ഉല്പാദനത്തില് രണ്ടാം സ്ഥാനത്ത് യു.എസ് ആണെങ്കിലും ഉല്പാദനം തുലോം കുറവാണ്ചൈനയുടെ കയറ്റുമതി നിയന്ത്രണം ലോകമെങ്ങുമുള്ള വാഹന വ്യവസായ മേഖലയ്ക്ക് തിരിച്ചടി നൽകാൻ പോന്നതാണ്. അമേരിക്കയെയാണ് യഥാർത്ഥത്തിൽ ചൈന ഉന്നം വെക്കുന്നതെങ്കിലും ഇന്ത്യൻ വാഹന വിപണിയെയും ഇത് ബാധിക്കും. നിലവിലെ സാഹചര്യത്തിൽ വിയറ്റ്നാം, ജപ്പാൻ, ഇന്തോനീഷ്യ അടക്കമുള്ള മറ്റ് പ്രധാന റെയർ എർത്ത് ഉല്പാദക രാജ്യങ്ങളുമായി സഹകരണത്തിൽ ഏർപ്പെടാൻ ഇന്ത്യ ശ്രമിക്കുകയാണ്.
Read News


