CINEMA

വി​ല്ല​ൻ​ ​ചി​രി​യി​ൽ​ ​അക്ഷയ്, ഗൗ​ര​വ​ത്തി​ൽ​ ​സെയ്ഫ്; ഹൈവാൻ ഫസ്റ്റ് ലുക്ക്

അക്ഷയ് കുമാറിനെയും സെയ്‌ഫ് അലിഖാനെയും പ്രധാന കഥാപാത്രങ്ങളായി പ്രിയദർശൻ സംവിധാനം ചെയ്യുന്ന ഹൈവാൻ ഫസ്റ്റ് ലുക്ക് പോസ്റ്ററുകൾ പുറത്തിറങ്ങി. സംവിധായകൻ പ്രിയദർശൻ സമൂഹമാദ്ധ്യമങ്ങളിലൂടെയാണ് പോസ്റ്ററുകൾ പങ്കുവച്ചത്. അക്ഷയ്‌കുമാറിന്റെയും സെയ്‌ഫ് അലിഖാന്റെയും കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്ന രണ്ട് വ്യത്യസ്ത പോസ്റ്ററുകളാണ് പുറത്തിറങ്ങിയത്. അക്ഷയ്‌കുമാറും സെയ്‌ഫ് അലിഖാനും നേർക്കുനേർ എത്തുന്ന മറ്റൊരു പോസ്റ്ററും പുറത്തിറങ്ങി. ചുവപ്പും സ്വർണനിറവും ചേർന്ന പശ്ചാത്തലത്തിൽ സെയ്‌ഫിന്റെ ഭയപ്പെടുത്തുന്ന ചിരിയും അക്ഷയയുടെ ഗൗരവമേറിയ മുഖഭാവവും ഒരു കുട്ടിയുടെ നിഴൽരൂപവും ഉൾപ്പെടുത്തിയിരിക്കുന്ന പോസ്റ്റർ ചിത്രത്തിന്റെ ത്രില്ലർ സ്വഭാവം വ്യക്തമാക്കുന്നു. സയാമി ഖേറും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മോഹൻലാൽ അതിഥിവേഷത്തിൽ എത്തുന്നു. കെ.വി.എൻ പ്രൊഡക്‌ഷൻസും തെസ്‌പിയൻ ഫിലിംസും ചേർന്നാണ് നിർമ്മാണം. സെപ്തംബർ 11ന് റിലീസ് ചെയ്യും. പ്രിയദർശൻ സംവിധാനം ചെയ്ത ഒപ്പത്തിന്റെ ഹിന്ദി റീമേക്കാണ് ഹൈവാൻ. 18 വർഷങ്ങൾക്കുശേഷം അക്ഷയ്‌കുമാറും സെയ്‌‌ഫ് അലിഖാനും ഒരുമിക്കുകയാണ്.


Business ⏭️

Back to top button