NEWS

ചില്ലില്ലേൽ എന്താ, ഹെൽമറ്റുണ്ടല്ലോ.. ചിൽ! കെഎസ്ആർടിസി ബസിൽ ഹെൽമറ്റ് ധരിച്ച് വർക്‌ഷോപ്പിലേക്കുള്ള യാത്രാ വിഡിയോ വൈറൽ


കോന്നി ∙ അപകടത്തിൽ തകർന്ന കെഎസ്ആർടിസി ബസ് വർക്‌ഷോപ്പിലേക്കു ഹെൽമറ്റ് ധരിച്ച് ഓടിച്ച് ഡ്രൈവർ.  കോന്നി സ്റ്റേഷനിലെ ഡ്രൈവർ ഇളകൊള്ളൂർ സ്വദേശി ടി.രാജേഷ് കുമാറാണ് ഹെൽമറ്റ് ധരിച്ച് ബസ് ഓടിച്ച് ശ്രദ്ധേയനായത്. കഴിഞ്ഞ 8നാണ് സംസ്ഥാനപാതയിൽ വകയാർ ചന്തയ്ക്കു സമീപം തിരുവനന്തപുരത്തു നിന്നു പത്തനംതിട്ടയിലേക്കു വന്ന കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസ് നിയന്ത്രണം വിട്ട് വൈദ്യുതത്തൂണിൽ ഇടിച്ചു തകർന്നത്. ബസ് കോന്നി സ്റ്റേഷനിലേക്കു മാറ്റുകയും ചെയ്തു. പൊലീസ്, മോട്ടർവാഹന വകുപ്പ് അധികൃതരുടെ പരിശോധനയ്ക്കു ശേഷം ചൊവ്വാഴ്ച മാവേലിക്കരയിലെ വർക്‌ഷോപ്പിലേക്കു കൊണ്ടുപോയ ഡ്രൈവർ രാജേഷ് കുമാറാണു സ്വയരക്ഷയ്ക്കായി ഹെൽമറ്റ് ധരിച്ചത്. മുന്നിലെ ചില്ല് പൊട്ടിത്തകർന്നതിനാൽ ബസ് ഓ‍ടിക്കുമ്പോൾ മുഖത്തേക്കു കാറ്റും പൊടിയും അടിക്കാതിരിക്കാനും പൊട്ടിയ ചില്ലുകൾ മുഖത്തേക്കു പതിക്കാതിരിക്കാനുമാണു സംരക്ഷണം എന്ന നിലയിൽ ഹെൽമറ്റ് ധരിച്ചത്. ഇതിന്റെ വിഡിയോ വൈറലാകുകയും ചെയ്തു. 


Fashion ⏭️

Back to top button