NEWS

കുമ്പഴയിൽ ഇരുചക്രവാഹനം ലോറിയിൽ തട്ടി വാഹനാപകടം,​ സ്‌കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം

പ്രതീകാത്മക ചിത്രം

പത്തനംതിട്ട: കുമ്പഴയിൽ വാഹനാപകടത്തിൽ സ്‌കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം. കോന്നി പുളിമുക്ക് സ്വദേശിനി ഉഷാ കുമാരിയാണ് മരിച്ചത്. നിയന്ത്രണം വിട്ട സ്‌കൂട്ടർ, ടോറസ് ലോറിയുടെ പിൻഭാഗത്ത് തട്ടി ഉഷാ കുമാരി സ്‌കൂട്ടറിനടിയിലേക്ക് വീഴുകയായിരുന്നു. ഭർത്താവ് സുരേന്ദ്രനൊപ്പം ക്ഷേത്രദർശനത്തിന് പോയതായിരുന്നു ഇവർ. സ്‌കൂട്ടറിലെ പിൻസീറ്റിലാണ് ഇവർ യാത്രചെയ്‌തിരുന്നത്. കുമ്പഴയിൽ നിന്നും മലയാലപ്പുഴയ്‌ക്ക് പോകുന്ന റോഡിലാണ് അപകടമുണ്ടായത്.

ടോറസ് ലോറിയുടെ പിൻഭാഗത്തെ ചക്രം ദേഹത്തുകൂടി കയറിയിറങ്ങി ഉഷാ കുമാരി തൽക്ഷണം മരിച്ചു. ഭർത്താവ് സുരേന്ദ്രന് പരിക്കില്ല. മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

English Summary

A woman riding pillion on a scooter was killed in a tragic road accident at Kumbazha in Pathanamthitta. The victim, Usha Kumari, a native of Pulimukku in Konni, was travelling on the rear seat of the scooter when it lost control and collided with the rear of a Taurus lorry. She fell beneath the scooter and died in the accident.

Read News ⏭️

Back to top button