SPORTS

ചെന്നൈയുടെ തലപ്പത്തേയ്ക്കു ‘തല’ എത്തുന്നു? എം.എസ്. ധോണി പുതിയ റോളിലേക്കെന്ന് റിപ്പോർട്ട്


ചെന്നൈ ∙ ഐപിഎൽ ടീം ചെന്നൈ സൂപ്പർ കിങ്സിന്റെ മുഖ്യപരിശീലകൻ സ്റ്റീഫൻ ഫ്ലെമിങ് രാജിവച്ചതിന് പിന്നാലെ എം.എസ്. ധോണിക്ക് പുതിയ റോൾ ലഭിക്കുമെന്ന് റിപ്പോർട്ട്. വരും വർഷത്തെ ഐപിഎൽ സീസണിൽ ധോണി ചെന്നൈ സൂപ്പർ കിങ്സിന്റെ മെന്ററായേക്കുമെന്നാണ് പുറത്തുവരുന്ന സൂചനകൾ.അതേസമയം, ഇന്ത്യ–ഇംഗ്ലണ്ട് ഏകദിനം കാണാന്‍ ചൊവ്വാഴ്ച ഏജ്ബാസ്റ്റണില്‍ ധോണി എത്തിയിരുന്നു. ഭാര്യ സാക്ഷിക്കും മകള്‍ സിവയ്ക്കുമൊപ്പമാണ് ധോണി കളി കാണാന്‍ എത്തിയത്. ഇംഗ്ലണ്ട് ബാറ്റ് ചെയ്യുന്നതിനിടെ ധോണിയെ സ്ക്രീനിൽ കാണിച്ചപ്പോൾ വലിയ ആർപ്പുവിളികൾ ഉയർന്നു. നേരത്തെ ഇന്ത്യ– ഇംഗ്ലണ്ട് മൂന്നാം ട്വന്‍റി 20 കാണാനും ധോണി ദിനേഷ് കാര്‍ത്തിക്കിനൊപ്പം എത്തിയിരുന്നു.


Auto ⏭️

Back to top button