SPORTS

സൂപ്പർ സീരീസ് റൗണ്ടും സൂപ്പർ 7 റൗണ്ടും വരും; ഏകദിന ലോകകപ്പിൽ പരിഷ്കാരങ്ങളുമായി ഐസിസി


എഡിൻബറ ∙ അടുത്ത വർഷം നടക്കുന്ന ഏകദിന ലോകകപ്പിലെ മത്സരക്രമത്തിൽ പരിഷ്കകാരങ്ങളുമായി രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ഐസിസി). 3 ഘട്ടങ്ങളായി മത്സരങ്ങൾ സംഘടിപ്പിക്കാനാണ് ആലോചന. 14 ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റിന്റെ ഗ്രൂപ്പ് റൗണ്ടിനു മുൻപായി സൂപ്പർ സീരീസ് റൗണ്ടും സെമിഫൈനലിനു മുൻപായി സൂപ്പർ 7 റൗണ്ടും സംഘടിപ്പിക്കാനാണ് ആലോചന. 6 ടീമുകളുടെ 2 ഗ്രൂപ്പുകളായി തിരിച്ചാകും മത്സരങ്ങൾ. ഓരോ ഗ്രൂപ്പിലെയും ആദ്യ 3 സ്ഥാനക്കാരായ ടീമുകളും മികച്ച നാലാം സ്ഥാനക്കാരും സൂപ്പർ 7 റൗണ്ടിൽ നേർക്കുനേർ വരും. ഇതിലെ ആദ്യ 4 സ്ഥാനക്കാരാണ് സെമിയിൽ എത്തുക. ട്വന്റി20 ലോകകപ്പിലും സമാന മാറ്റം ആലോചിക്കുന്നതായി ഐസിസി അധികൃതർ അറിയിച്ചു.


Auto ⏭️

Back to top button