NEWS
പശ്ചിമേഷ്യൻ സംഘർഷം: 13 ഇന്ത്യക്കാർ കൊല്ലപ്പെട്ടു, 3 പേരെ കാണാതായി; 7 കപ്പലുകൾ കുടുങ്ങിക്കിടക്കുന്നു

ന്യൂഡൽഹി∙ പശ്ചിമേഷ്യൻ സംഘർഷത്തിൽ ഇതുവരെ 13 ഇന്ത്യക്കാർ കൊല്ലപ്പെടുകയും 3 പേരെ കാണാതാവുകയും ചെയ്തെന്ന് റിപ്പോർട്ട്. ഫെബ്രുവരി 28ന് ഇറാൻ–യുഎസ് സംഘർഷം തുടങ്ങിയ അന്നു മുതൽ ഇന്നുവരെയുള്ള കണക്കുകളാണിത്. വാർത്താ ഏജൻസിയായ പിടിഐയാണ് റിപ്പോർട്ട് പുറത്തുവിട്ടത്. ഏറ്റവും അവസാനത്തെ സംഭവം ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുകയായിരുന്ന കപ്പലിന് നേരെയുണ്ടായ ആക്രമണമാണ്. ഈ ആക്രമണത്തിൽ ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടിരുന്നു. ഇന്ത്യൻ പതാകയേന്തിയ 7 കപ്പലുകൾ കുടുങ്ങിക്കിടക്കുന്നതായും റിപ്പോർട്ടുണ്ട്. ഈ കപ്പലുകളിലായി 148 ഇന്ത്യക്കാരുണ്ടെന്നാണ് സൂചന. ഇന്ത്യൻ പതാകയുള്ള കപ്പലുകളും ഇന്ത്യക്കാർ ജീവനക്കാരായുള്ള വിദേശ കപ്പലുകളും സർക്കാർ നിരന്തരം നിരീക്ഷിച്ചുവരികയാണെന്നും പിടിഐ റിപ്പോർട്ട് ചെയ്യുന്നു.
Fashion ⏭️


