ഇത്തവണയും ഓണക്കിറ്റുണ്ട്; സപ്ളൈക്കോയ്ക്ക് 253 കോടി രൂപ അനുവദിച്ച് സർക്കാർ

മുഖ്യമന്ത്രി വി ഡി സതീശൻ
തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ച് ഭക്ഷ്യ-സിവിൽ സപ്ളൈസ് വകുപ്പിന് 253 കോടി രൂപ അടിയന്തരമായി അനുവദിച്ച് സംസ്ഥാന സർക്കാർ. ഓണവിപണി നടത്തിപ്പിനായി സപ്ളൈകോയ്ക്ക് 200 കോടി രൂപയും എഎവൈ വിഭാഗത്തിന് (മഞ്ഞകാർഡ്) ഓണക്കിറ്റിനായി 53 കോടി രൂപയും ഉൾപ്പെടെയാണ് തുക അനുവദിച്ചത്.
ഭക്ഷ്യ-സിവിൽ സപ്ളൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബിന്റെ അഭ്യർത്ഥനപ്രകാരം മുഖ്യമന്ത്രി വി ഡി സതീശന്റെ ഇടപെടലിനെത്തുടർന്നാണ് തുക അനുവദിച്ചത്. സർക്കാരിന്റെ വിപണിയിടപെടൽ കൂടുതൽ കാര്യക്ഷമമാക്കാനും വിലക്കയറ്റം നിയന്ത്രിക്കാനുമുള്ള മാർക്കറ്റ് ഇന്റർവെൻഷൻ സ്‌കീമിൽ നിന്ന് തുക അനുവദിക്കമെന്നായിരുന്നു ഭക്ഷ്യമന്ത്രി മുഖ്യമന്ത്രിയോട് അഭ്യർത്ഥിച്ചത്.
മുൻ സർക്കാരുകൾ ഇത്രയും തുക ഒന്നിച്ച് അനുവദിച്ചിട്ടില്ലെന്ന് അനൂപ് ജേക്കബ് പറഞ്ഞു. പുതുക്കിയ ബഡ്‌ജറ്റിൽ 315 കോടി രൂപ ആദ്യം അനുവദിച്ചതിൽ 20 കോടി ആദ്യം ലഭിച്ചിരുന്നു. കൂടുതൽ തുക ആവശ്യമുണ്ടെങ്കിൽ വീണ്ടും സർക്കാരിനെ സമീപിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
English Summary
The Kerala government has sanctioned ₹253 crore for Onam-related food and civil supplies activities. The amount includes ₹200 crore for Supplyco’s Onam markets and ₹53 crore for Onam kits for AAY ration card holders. The funds were approved following the Food Minister’s request to improve market intervention and control price rises.
RELATED TOPICS: ONAM MARKET KERALA, SUPPLYCO 200 CRORE, KERALA GOVERNMENT FUND, ONAM KIT, ONAM SUBSIDY
Read News ⏭️


