CINEMA

മമ്മൂട്ടിയും ധനുഷും നസിറുദ്ദീൻ ഷായും, ഓം മലേഷ്യയിൽ


മമ്മൂട്ടിയും ധനുഷും

മമ്മൂട്ടിയും ധനുഷും തുല്യപ്രാധാന്യമുള്ള കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഓം മലേഷ്യയിൽ ചിത്രീകരണം പുരോഗമിക്കുന്നു.ചിത്രത്തിന്റെ ഫൈനൽ ഷെഡ്യൂൾ ആണ് മലേഷ്യയിലെ കോലാലംപൂരിൽ നടക്കുന്നത്. അഞ്ചുദിവസത്തെ ഡേറ്റാണ് മമ്മൂട്ടി മലേഷ്യൻ ഷെഡ്യൂളിന് നൽകിയിട്ടുള്ളത്. ധനുഷും നസിറുദ്ദീൻ ഷായും പങ്കെടുക്കുന്ന നിർണായക സീനുകളും ഇവിടെ ചിത്രീകരിക്കും എന്നാണ് വിവരം.32 വർഷത്തിനുശേഷം മമ്മൂട്ടിയും നസിറുദ്ദീൻ ഷായും ഒരുമിക്കുന്ന ചിത്രം ആണ് ഓം.

1994 ൽ മമ്മൂട്ടി ചിത്രം പൊന്തൻമാടയിൽ ശീമ തമ്പുരാൻ എന്ന ശക്തമായ കഥാപാത്രത്തെ ഷാ അവതരിപ്പിച്ചിരുന്നു. നസിറുദ്ദീൻ ഷാ അഭിനയിച്ച ഏക മലയാള ചിത്രം ആണ് ടി.വി. ചന്ദ്രൻ സംവിധാനം ചെയ്ത പൊന്തൻമാട. 2000 ൽ കമൽഹാസൻ സംവിധായകനായും നായകനായും എത്തി തമിഴിലും ഹിന്ദിയിലുമായി റിലീസ് ചെയ്ത ഹേ റാമിൽ മഹാത്മാഗാന്ധിയുടെ വേഷം അവതരിപ്പിച്ചത് നസിറുദ്ദീൻ ഷാ ആയിരുന്നു.ഇതിനുശേഷം ഇപ്പോഴാണ് നസിറുദ്ദീൻ ഷാ തമിഴിൽ അഭിനയിക്കുന്നത്.

അമരൻ എന്ന ബ്ളോക് ബസ്റ്റർ ചിത്രം ഒരുക്കി ശ്രദ്ധേയനായ രാജ്കുമാർ പെരിയസാമി രചനയും സംവിധാനവും നിർവഹിക്കുന്ന ഒാമിൽ ഇന്ദ്രൻസാണ് മറ്റൊരു പ്രധാന താരം. ധനുഷിന്റെ വണ്ടർബാർ ഫിലിംസും ആർടേക് സിനിമാസും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന് സായ് അഭ്യങ്കർ ഈണം ഒരുക്കുന്നു. മലേഷ്യൻ ഷെഡ്യൂളിനുശേഷം എട്ടുദിവസത്തെ ചിത്രീകരണം കൂടി മമ്മൂട്ടിക്ക് അവശേഷിക്കുന്നുണ്ട്.സായ് പല്ലവിയും ശ്രീലീലയുമാണ് നായികമാർ. അതേസമയം മമ്മൂട്ടി നായകനായി നിതീഷ് സഹദേവ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം ജൂലായ് 23ന് കുംഭകോണത്ത് ആരംഭിക്കും.അൽഫോൻസ് പുത്രൻ ആണ് മറ്റൊരു പ്രധാന താരം.

English Summary

Filming for “Om,” starring Mammootty and Dhanush in lead roles, is in its final schedule in Kuala Lumpur, Malaysia. Mammootty has a five-day commitment for this segment. The film notably reunites Mammootty with Naseeruddin Shah after 32 years since “Ponthan Mada.” Directed by Rajkumar Periyasamy, “Om” also features Indrans, Sai Pallavi, and Sreeleela as key cast members.


Business ⏭️

Back to top button