NEWS

പുലർച്ചെ മുതൽ വീടിനു സമീപം ഭൂമിക്കടിയിൽ ജലം ഒഴുകുന്ന ശബ്‌ദം; പ്രളയകാലത്ത് ആശങ്കയ്ക്ക് ഇടയാക്കിയ സോയിൽ പൈപ്പിങ് എന്നു സംശയം


ചെറുതോണി ∙ മണിയാറൻകുടി മുസ്‌ലിം പള്ളി സിറ്റിയിൽ സ്വകാര്യ വ്യക്തിയുടെ വീടിനു സമീപം ഭൂമിക്കടിയിൽ നിന്ന് ജലം ഒഴുകുന്ന ശബ്ദം. 2018 ലെ മഹാ പ്രളയകാലത്ത് മേഖലയിൽ വലിയ ആശങ്കയ്ക്ക് ഇടയാക്കിയ സോയിൽ പൈപ്പിങ് പ്രതിഭാസമാണോ ഇതെന്ന സംശയത്തിലാണ് വീട്ടുകാരും സമീപവാസികളും. വിവരം അറിഞ്ഞെത്തിയ വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്റ് ആൻസി തോമസിന്റെ നേതൃത്വത്തിൽ ജിയോളജി, റവന്യു വകുപ്പുകൾക്ക് വിവരം കൈമാറി.മുസ്‌ലിം പള്ളി സിറ്റിയിലെ ആറ്റുപുറത്ത് വീട്ടിൽ എ.എസ്.സൂനീറിന്റെ വീട്ടുമുറ്റത്താണ് പുലർച്ചെ മുതൽ അസാധാരണമായ ശബ്ദം കേട്ടു തുടങ്ങിയത്. സുനീറിന്റെ മാതാവ് കുഞ്ഞമ്മ സിദ്ദിഖ് ആണ് ഇക്കാര്യം ആദ്യം ശ്രദ്ധിച്ചത്. ഭൂമിക്കടിയിലൂടെ ജലം ശക്തമായി ഒഴുകുന്നതിന് സമാനമായിരുന്നു ശബ്ദം. 14 വർഷം മുൻപാണ് ഇവിടെ വീട് പുതുക്കി നിർമിച്ചത്. അതിനു മുൻപും കുടുംബം ഇവിടെ തന്നെയായിരുന്നു താമസം. ഏഴ് വർഷം മുൻപ് വീടിനു മുന്നിലൂടെയുള്ള പഞ്ചായത്ത് റോഡും നവീകരിച്ച് നിർമിച്ചിരുന്നു.


Fashion ⏭️

Back to top button