സുഗതൻ ജയിലിനുള്ളിൽ സത്യപ്രതിജ്ഞ ചെയ്തു, സത്യവാചകം ചൊല്ലിക്കൊടുത്തത് മേയർ

കാപ്പ ചുമത്തപ്പെട്ട് കരുതൽ തടങ്കലിൽ കഴിയുന്ന തിരുവനന്തപുരം കോർപ്പറേഷനിലെ ബി.ജെ.പി കൗൺസിലർ ആർ.സുഗതൻ വി യ്യൂർ സെൻട്രൽ ജയിലിൽ മേയർ വി.വി രാജേഷ് മുമ്പാകെ സത്യപ്രതിജ്ഞചെയ്യുന്നു. ഫോട്ടോ: റാഫി എം ദേവസി
തൃശൂർ: കാപ്പ ചുമത്തപ്പെട്ട് കരുതൽ തടങ്കലിൽ കഴിയുന്ന തിരുവനന്തപുരം കോർപ്പറേഷനിലെ ബി.ജെ.പി കൗൺസിലർ ആർ.സുഗതൻ ജയിലിനുള്ളിൽ സത്യപ്രതിജ്ഞ ചെയ്തു. രാവിലെ പതിനൊന്നുമണിയോടെ ലൈബ്രറി ഹാളിൽ സജ്ജീകരിച്ച പ്രത്യേക വേദയിലായിരുന്നു സത്യപ്രതിജ്ഞ. തിരുവനന്തപുരം കോർപ്പറേഷൻ മേയർ വി വി രാജേഷാണ് സത്യവാചകം ചൊല്ലിക്കൊടുത്ത്. ദൈവ നാമത്തിലായിരുന്നു സത്യപ്രതിജ്ഞ.
മേയർ, കോർപ്പറേഷൻ സെക്രട്ടറി, ജയിൽ സൂപ്രണ്ട് എന്നിവർക്കായി മൂന്നുകസേരകൾ മാത്രമാണ് വേദിയിലുണ്ടായിരുന്നു. എതാനും മിനിട്ടുകൾ മാത്രമാണ് ചടങ്ങ് നീണ്ടുനിന്നത്. മാദ്ധ്യമങ്ങൾക്ക് ചടങ്ങിൽ പ്രവേശനം അനുവദിച്ചിരുന്നു.
English Summary
BJP councillor R. Sugathan of the Thiruvananthapuram Corporation, who is under preventive detention under the KAAPA Act, took his oath of office inside the jail. The oath was administered while he remained in custody.
RELATED TOPICS: SUGATHAN, JAIL OATH CEREMONY, MAYOR OATH, KERALA POLITICS, SUGATHAN SATHYAPRATIJNJA
Read News ⏭️


