NEWS

ഓൺലൈനായി വാങ്ങിയ മുട്ടക്കറിയിൽ ഒച്ച്; വെന്ത് ‘പാകമായ’ നിലയിൽ: ഹോട്ടൽ അടച്ചുപൂട്ടാൻ നോട്ടിസ്


പറവൂർ ∙ ഹോട്ടലിൽനിന്നു വാങ്ങിയ മുട്ടക്കറിയിൽനിന്ന് ഒച്ചിനെ കിട്ടി. ഹോട്ടൽ അടച്ചുപൂട്ടാൻ നോട്ടിസ് നൽകിയെന്നു നഗരസഭ ആരോഗ്യകാര്യ സ്ഥിരസമിതി അധ്യക്ഷൻ ജോബി പഞ്ഞിക്കാരൻ പറഞ്ഞു. കെഎസ്ആർടിസി സ്റ്റാൻഡിനു സമീപത്തെ ‘ചായ് പീടിയ’ എന്ന ഹോട്ടലിൽ നിന്നു കഴിഞ്ഞ ദിവസം പറയകാട് സ്വദേശി ഓൺലൈനായി വാങ്ങിയ മുട്ടക്കറിയിലാണ് ഒച്ചിനെ കണ്ടത്. ഒച്ച് വെന്ത നിലയിലായിരുന്നു. വീട്ടിലെ കുട്ടികൾ ഉൾപ്പെടെ കറി കഴിച്ചുതുടങ്ങിയ ശേഷമാണ് ഒച്ചിനെ കിട്ടിയത്.തുടർന്ന് ഇതു വാങ്ങിയ വ്യക്തി ബില്ലും കറിയുടെ ഫോട്ടോയും സഹിതം ഭക്ഷ്യസുരക്ഷാ വിഭാഗത്തിനു പരാതി നൽകി. ഭക്ഷണം കഴിച്ചതിനാൽ വീട്ടുകാ‍ർ ആവശ്യമായ പ്രതിരോധ മാർഗങ്ങൾ സ്വീകരിച്ചു. ഇതുസംബന്ധിച്ചു നഗരസഭയിൽ ഔദ്യോഗിക പരാതി ലഭിച്ചില്ലെങ്കിലും സംഭവം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതു ശ്രദ്ധയിൽപെട്ടതോടെ നഗരസഭയും ഭക്ഷ്യസുരക്ഷാ വിഭാഗത്തെ വിവരമറിയിച്ചു.ആലുവയിൽ 3 ഹോട്ടലുകളിൽനിന്ന് പഴകിയ ഭക്ഷണം പിടികൂടി  ആലുവ ∙ നഗരസഭാ ആരോഗ്യ വിഭാഗം നടത്തിയ ഹോട്ടൽ പരിശോധനയിൽ ദേശീയപാതയിൽ പറവൂർ കവലയിൽ പ്രവർത്തിക്കുന്ന 3 ഹോട്ടലുകളിൽ നിന്നു പഴകിയ ഭക്ഷണ സാധനങ്ങൾ പിടികൂടി. ഇവർക്കെതിരെ നടപടിക്കു ശുപാർശ ചെയ്തു. ഇതിൽ രണ്ടു ഹോട്ടലുകളിൽ നിന്നു മുൻപു പലവട്ടം പഴകിയ സാധനങ്ങൾ പിടിച്ചെടുത്തിട്ടുണ്ട്. പരിശോധന നടത്തിയ മറ്റു ഹോട്ടലുകളിൽ ശുചിത്വ നിലവാരം സംബന്ധിച്ചു ന്യൂനതകൾ കണ്ടെത്തിയതിനെ തുടർന്നു നോട്ടിസ് നൽകി. ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ ജില്ലാ തലത്തിൽ ‘ഹൈജീൻ മോണിറ്ററിങ് സ്ക്വാഡ്’ രൂപീകരിച്ച സ്ഥലങ്ങളിലൊന്നാണ് ആലുവ നഗരസഭ.


Fashion ⏭️

Back to top button