NEWS

അന്നും പ്രതി പറഞ്ഞു, ‘2 പേരെ കൊന്നു’, ചോദ്യങ്ങൾക്ക് ഉത്തരം മറുചോദ്യം‌; ചെന്താമരയോട് കോടതിയുടെ ചോദ്യങ്ങളും അവയ്ക്കുള്ള മറുപടിയും..


പാലക്കാട് ∙ ‘രണ്ടു പേരെ കൊന്നു; 100 കൊല്ലം വേണമെങ്കിലും എന്നെ ശിക്ഷിച്ചോളൂ; എത്രയും പെട്ടെന്നു വിധി വേണം. ഇനി പുറത്തിറങ്ങേണ്ട. ആരേയും കാണേണ്ട…’ ഇരട്ടക്കൊലപാതകം ഉൾപ്പെടെ ഒരു കുടുംബത്തിലെ 3 പേരെ അരുംകൊല ചെയ്ത കേസിലെ പ്രതി നെന്മാറ തിരുത്തംപാടം ബോയൻ ഉന്നതിയിൽ ചെന്താമര ഇരട്ടക്കൊലപാതകക്കേസിൽ അറസ്റ്റിലായി 2025 ജനുവരി 29ന് ആലത്തൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയപ്പോൾ പറഞ്ഞ വാക്കുകൾ ആണിത്.പിന്നീട് കുറ്റങ്ങൾ എല്ലാം ചെന്താമര നിഷേധിച്ചിരുന്നു. ഇന്നലെ കോടതിയിൽ പറഞ്ഞതും തൂക്കിക്കൊല്ലാൻ ആണ്. ചെന്താമരയുടെ പക എടുത്തത് ഒരു കുടുംബത്തിലെ 3 പേരെയാണ്. സുധാകരന്റെയും സജിതയുടെയും മക്കളും ബന്ധുക്കളും ഇപ്പോഴും ആ ആഘാതത്തിൽ നിന്നു മോചിതരായിട്ടില്ല. ഭയന്നാണു ജീവിതം എന്ന് അവർ പലതവണ അധികാരികളെ അറിയിച്ചിരുന്നു. ഇന്നലെ കോടതിയിൽ വച്ചു മാധ്യമങ്ങളോടു പറഞ്ഞതും അതുതന്നെ.പ്രതിയെ എത്തിച്ചത് 10.47ന് പ്രതിയുടെ സുരക്ഷ കൂടി കണക്കിലെടുത്തു പ്രധാന വഴി ഒഴിവാക്കി ജില്ലാ കോടതി കെട്ടിടത്തിനുള്ളിൽ കൂടിയാണ് അഡീഷനൽ സെഷൻസ് കോടതിയിൽ എത്തിച്ചത്. 10.47നായിരുന്നു ഇത്. 11നു കോടതി കൂടി 2ാം കേസ് ആയി ഇതു പരിഗണിച്ചു. പ്രതി കുറ്റക്കാരനെന്നു കണ്ടെത്തിയ ശേഷം ജയിലിലേക്കു കൊണ്ടുപോയതു പ്രധാന ഗേറ്റ് വഴി തന്നെയാണ്.


Fashion ⏭️

Back to top button