CINEMA

സിദ്ധാർത്ഥ് മൽഹോത്ര- തമന്ന ചിത്രം ദി വാൻ സെപ്തംബ‌ർ 25ന്


തമന്ന ഭാട്ടിയയും സിദ്ധാർത്ഥ് മൽഹോത്രയും

സിദ്ധാർത്ഥ് മൽഹോത്രയും തമന്ന ഭാട്ടിയയും പ്രധാന വേഷങ്ങൾ ചെയ്യുന്ന ബ്രഹ്മാണ്ഡ ബോളിവുഡ് ഫോക്ലോർ എന്റർടെയ്നറുകളിലൊന്നായ ‘ദി വാൻ’ സെപ്തംബർ 25 ന് ആഗോള റിലീസായി എത്തും. റിലീസ് തീയതിയുടെ പ്രഖ്യാപനത്തോടൊപ്പം, സിനിമയുടെ വിശാലമായ ലോകം പ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്ന ശ്രദ്ധേയമായ പോസ്റ്ററും പുറത്തിറക്കി .നാടകീയത നിറഞ്ഞ രീതിയിൽ, ചുറ്റുമുള്ള കാളയ്ക്കും കടുവയ്ക്കും ഇടയിൽ നിൽക്കുന്ന ശക്തനായ, യോദ്ധാവിനെപ്പോലുള്ള നായകനെ അവതരിപ്പിക്കുന്ന പോസ്റ്റർ ആണ് പുറത്തിറക്കിയത്.

ദീപക് കുമാർ മിശ്ര സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് ബാലാജി മോഷൻ പിക്ചേഴ്സിന്റെയും ടിവിഎഫ് മോഷൻ പിക്ചേഴ്സിന്റെയും ബാനറിൽ ശോഭ കപൂർ, ഏക്താ കപൂർ, അരുണാഭ് കുമാർ, നീരജ് കോത്താരി എന്നിവർ ചേർന്നാണ്. ഫോഴ്‌സ് ഓഫ് ദി ഫോറെസ്റ്റ് എന്നാണ് ചിത്രത്തിന്റെ ടാഗ്‌ലൈൻ. ടിവിഎഫുമായി സഹകരിച്ച് ബാലാജി ടെലിഫിലിംസ് ലിമിറ്റഡിന്റെ ഡിവിഷനായ ബാലാജി മോഷൻ പിക്ചേഴ്സും 11.11 പ്രൊഡക്ഷനും ചേർന്നാണ് ചിത്രം അവതരിപ്പിക്കുന്നത്.അരുണാഭ് കുമാർ ആണ് രചന. ഛായാഗ്രഹണവും വിഷ്വൽ ഡിറക്ഷനും മനു ആനന്ദ് നിർവഹിക്കുന്നു. പി.ആർ.ഒ- ശബരി

English Summary

Tamannaah Bhatia and Siddharth Malhotra’s Bollywood folklore entertainer, ‘The Van’, is set for global release on September 25. The announcement included a poster depicting a warrior amidst a bull and tiger. Directed by Deepak Kumar Mishra, the film is produced by Balaji Motion Pictures and TVF Motion Pictures, bearing the tagline “Force of the Forest.”


Business ⏭️

Back to top button