NEWS

ഒരു ‘മലയാളി’ ബഹിരാകാശത്തേക്ക്!; അനിൽ മേനോൻ ഇന്ന് കുതിച്ചുയരും,ചരിത്ര നിമിഷം ലൈവായി എങ്ങനെ കാണാം?


മലയാളി വേരുകളുള്ള നാസ ബഹിരാകാശ യാത്രികൻ അനിൽ മേനോൻ ഇന്ന് തന്റെ കന്നി ബഹിരാകാശ ദൗത്യത്തിനായി കുതിച്ചുയരും. റഷ്യൻ ബഹിരാകാശ ഏജൻസിയായ റോസ്‌കോസ്‌മോസിന്റെ ‘സോയൂസ് എംഎസ്-29’ (Soyuz MS-29) പേടകത്തിലാണ് അദ്ദേഹം രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് (ISS) യാത്ര തിരിക്കുന്നത്. റഷ്യൻ കോസ്മോനട്ടുകളായ പ്യോത്തർ ഡുബ്രോവ്, അന്ന കിക്കിന എന്നിവ എന്നിവരും അനിൽ മേനോനൊപ്പമുണ്ട്. കസാഖ്സ്ഥാനിലെ ബൈക്കനൂർ കോസ്‌മോഡ്രോമിൽ നിന്ന് ഇന്ത്യൻ സമയം ഇന്ന് രാത്രി 8:17-നാണ് (10:47 a.m. EDT) വിക്ഷേപണം.രാത്രി 7:15 PM: വിക്ഷേപണത്തിന്റെ തത്സമയ കവറേജ് ആരംഭിക്കുന്നു.


Fashion ⏭️

Back to top button