LIFESTYLE

വിൽപനയേറുന്നു; വിറ്റ് പോകാത്ത വീടുകളും: ഇന്ത്യൻ ഭവനവിപണിയിൽ ആകെ വൈരുധ്യം; എന്താണ് സംഭവിക്കുന്നത്?


ഇന്ത്യൻ ഭവന വിപണി കഴിഞ്ഞ കുറച്ചുകാലങ്ങളായി വലിയ മുന്നേറ്റമാണ് കാഴ്ചവയ്ക്കുന്നത്. രാജ്യത്തെ സുപ്രധാന മേഖലകളിലെല്ലാം റിയൽ എസ്റ്റേറ്റ് ഇടപാടുകൾ റെക്കോർഡ് നിലയിൽ എത്തുന്നുണ്ട്. ബെംഗളൂരു, മുംബൈ പോലെയുള്ള സ്ഥലങ്ങളിൽ റിയൽ എസ്റ്റേറ്റ് നിക്ഷേപങ്ങൾ നടത്തിയവർക്ക് വൻ ലാഭം കൊയ്യാനാകുന്ന അവസരം. എന്നാൽ ഈ സാഹചര്യം തിരിച്ചടിയാകുന്നത് സാധാരണക്കാർക്കാണ്. ‘താങ്ങാവുന്ന വിലയിലുള്ള വീട്’ എന്നത് മധ്യവർഗ്ഗക്കാർക്ക് കയ്യെത്തി പിടിക്കാനാവാത്ത അവസ്ഥ.ഭവന വില കുതിച്ചുയരുന്നതിനൊപ്പം ഡെവലപ്പർമാരും പ്രീമിയം പദ്ധതികളിലേക്ക് മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. വിറ്റുപോകുന്ന ഭവന യൂണിറ്റുകളുടെ എണ്ണം വർദ്ധിക്കുന്നുണ്ടെങ്കിലും താങ്ങാനാവുന്ന വിലയിലുള്ള വീടുകൾ വിപണിയിൽ ചുരുങ്ങുന്നു എന്നതാണ് യാഥാർഥ്യം. കോവിഡാനന്തരം റിയൽ എസ്റ്റേറ്റ് മേഖലയിലുണ്ടായ കുതിപ്പ് നിലനിൽക്കുമെന്നാണ് നൈറ്റ് ഫ്രാങ്കിന്റെ റിപ്പോർട്ട് സൂചിപ്പിക്കുന്നത്. എന്നാൽ ഇതിനിടയിൽ ഉദ്ദേശിക്കുന്ന ബജറ്റിനുള്ളിൽ വീട് കണ്ടെത്താൻ സാധിക്കുന്നത് ആർക്കാണ് എന്നതാണ് പ്രസക്തമായ ചോദ്യം.വീടുവാങ്ങാൻ കഴിയുന്നത് സമ്പന്ന വിഭാഗത്തിന്വില്പന നിരക്കുകൾ കണക്കിലെടുക്കുമ്പോൾ അധിക പണം കയ്യിലുള്ളവർ റിയൽ എസ്റ്റേറ്റ് മേഖലയിൽ ആധിപത്യം സ്ഥാപിക്കുന്നതാണ് നിലവിലെ പ്രവണത എന്ന് പറയാം. ഭവന വില്പനയിൽ ഏറിയ പങ്കും പ്രീമിയം വിഭാഗത്തിൽ നിന്നാണ് നടക്കുന്നത്. ഭവന വിലയിൽ അടിക്കടി കുതിപ്പ് ഉണ്ടാകുന്നതനുസരിച്ച് താങ്ങാനാവുന്ന വിലയിലുള്ള വീടുകൾ വിപണിയിൽ നിന്നും അപ്രത്യക്ഷമാകുന്നതാണ് സാഹചര്യമെന്ന് റിയൽ എസ്റ്റേറ്റ് വിദഗ്ധരും ശരിവയ്ക്കുന്നു. എന്നാൽ പ്രീമിയം ഭവനങ്ങൾ വാങ്ങാൻ ഉദ്ദേശിക്കുന്ന സമ്പന്നരെ ഈ വിലക്കയറ്റം ബാധിക്കുന്നതേയില്ല എന്ന് സ്ഥിതിയുമുണ്ട്.വില്പനയേറുന്നു: വിറ്റ് പോകാത്ത വീടുകളും വില്പനയിൽ റെക്കോർഡുകൾ സൃഷ്ടിക്കപ്പെടുമ്പോഴും വിറ്റു പോകാത്ത വീടുകളുടെ എണ്ണം വർധിക്കുന്നു എന്നതാണ് വിരോധാഭാസം. ഭാവിയിലും ഭവന വില ആവശ്യകതയെക്കാൾ കൂടുതൽ വീടുവാങ്ങാൻ ഉദ്ദേശിക്കുന്നവരുടെ സാമ്പത്തിക നിലയെ ആശ്രയിച്ചാവും നിർണയിക്കപ്പെടുക.


Cinema ⏭️

Back to top button