NEWS

പരാതിക്കാരിയെയും സ്വന്തം കുടുബത്തെയുമടക്കം 6 പേരെ കൊലപ്പെടുത്തിയ സംഭവം; പ്രതിയായ പോക്സോ കേസ് പ്രതി ജീവനൊടുക്കി


ഹൈദരാബാദ്∙ തെലങ്കാനയിൽ ആറുപേരെ കൊലപ്പെടുത്തിയ പോക്സോ കേസ് പ്രതിയെ മരിച്ചനിലയിൽ കണ്ടെത്തി. രംഗാ റെഡ്ഡി സ്വദേശി രാജ് കുമാറാണ് (35) മരിച്ചത്. രണ്ടു ദിവസം മുൻപ് ഇയാൾ ഭാര്യയെയും രണ്ട് മക്കളെയും തനിക്കെതിരെ ലൈംഗികാതിക്രമ പരാതി നൽകിയ പെൺകുട്ടിയെയും അവരുടെ അമ്മയെയും മുത്തശ്ശിയെയും കൊലപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെ രക്ഷപ്പെട്ട രാജ് കുമാറിനെ 60 മണിക്കൂറിനു ശേഷമാണ് രംഗ റെഡ്ഡിയിലെ പൻജർല ഗ്രാമത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കണ്ടെത്തിയത് രാജ് കുമാറിന്റെ മൃതദേഹം തന്നെയാണെന്ന് പൊലീസ് കമ്മിഷണർ തരുൺ ജോഷി സ്ഥിരീകരിച്ചിട്ടുണ്ട്. മൃതദേഹത്തിനു സമീപത്തുനിന്ന് കീടനാശിനിയുടെ കുപ്പി കണ്ടെത്തിയിട്ടുണ്ടെന്നും ആത്മഹത്യയാണെന്ന് സംശയിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ് കുമാറിനായുള്ള തിരച്ചിൽ പുരോഗമിക്കുന്നതിനിടെ ഗ്രാമത്തിൽ അജ്ഞാതൻ മരിച്ചുകിടക്കുന്നതായി ഗ്രാമവാസികൾ പൊലീസിനെ ഫോണിൽ അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസെത്തി പരിശോധിച്ചപ്പോഴാണ് മരിച്ചത് രാജ് കുമാറാണെന്ന് തിരിച്ചറിഞ്ഞത്. 


Fashion ⏭️

Back to top button