NEWS
മന്നം സ്മൃതിമണ്ഡപം എല്ലാവർക്കുമുള്ള ഇടം: ഉപരാഷ്ട്രപതി രാധാകൃഷ്ണൻ

ന്യൂഡൽഹി ∙ സാമൂഹിക പരിഷ്കരണമെന്ന വാക്ക് കേരളം കേൾക്കുന്നതിനു മുൻപുതന്നെ സാമൂഹിക പരിഷ്കരണത്തിനായി ഇറങ്ങിപ്പുറപ്പെട്ട വ്യക്തിയാണു ഭാരതകേസരി മന്നത്ത് പത്മനാഭനെന്ന് ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ പറഞ്ഞു. ഡൽഹിയിലെ എൻഎസ്എസ് ആസ്ഥാനത്തു നിർമിച്ച മന്നം സ്മൃതിമണ്ഡപവും പ്രതിമയും അനാഛാദനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളം സമ്പൂർണ സാക്ഷരത നേടിയതിനു പിന്നിൽ മന്നത്ത് പത്മനാഭന്റെയും ശ്രീനാരായണ ഗുരുവിന്റെയും കഠിനപ്രയത്‌നമുണ്ട്. ഇരുവരെയും മാറ്റിനിർത്തിയാൽ കേരളത്തിൽ സനാതന ധർമം ഉണ്ടാകില്ലെന്നും ഉപരാഷ്ട്രപതി പറഞ്ഞു.പ്രസംഗത്തിനിടെ എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർക്കെതിരെ പരോക്ഷ വിമർശനം ഉയർത്തിയ ഉപരാഷ്ട്രപതി, മന്നം സ്മൃതിമണ്ഡപം എല്ലാവർക്കും വരാനുള്ള ഇടമാണെന്നു ചൂണ്ടിക്കാട്ടി. ‘ഞാനാണ് എല്ലാമെന്ന് ആരും കരുതരുത്, എല്ലാം മന്നത്ത് പത്മനാഭൻ എന്ന മഹായോഗിയുടെ സംഭാവനയാണ്. ഞാനാണ് പ്രസിഡന്റ്, ഞാനാണ് സെക്രട്ടറി, അതുകൊണ്ട് അവർ വരരുത്, ഇവർ വരരുത് എന്നു പറയരുത്’– ഉപരാഷ്ട്രപതി പറഞ്ഞു.
Source link


