CINEMA

നീ​ണ്ട ​ ​ഇ​ട​വേ​ള​യ്ക്കുശേഷം   ചി​പ്പി വി​സ്മ​യയുടെ  ആ​ദ്യ​ ​സി​നി​മ​യി​ലെ ആ​ദ്യ​ ​ഗാ​നം ​ ​സൂ​പ്പ​ർ ​ ​ഹി​റ്റ്

ത​ളി​രോ​മ​ലേ…​ ​ചെ​റു​ ​തൂ​വ​ലേ​ …​ ​ക​ണി​യാ​യ് ​വാ..​ ​ക​ളി​യാ​ടി​ ​വാ..​ ​മ​ല​യാ​ളി​ക​ളു​ടെ​ ​പ്രി​യ​ ​ഗാ​യി​ക​ ​കെ .​എ​സ്.​ ​ചി​ത്ര​യു​ടെ​ ​ആ​ലാ​പ​ന​ത്തി​ൽ​ ​വി​സ്മ​യ​ ​മോ​ഹ​ൻ​ലാ​ലി​ന്റെ​ ​ആ​ദ്യ​ ​ചി​ത്രം​ ​തു​ട​ക്ക​ത്തി​ലെ​ ​ആ​ദ്യ​ ​ഗാ​നം​ ​പു​റ​ത്തി​റ​ങ്ങി.​ ​ഗാ​ന​രം​ഗ​ത്ത് ​വി​സ്‌​മ​യ​ ​മോ​ഹ​ൻ​ലാ​ൽ,​ ​സാ​യ്കു​മാ​ർ,​ ​ചി​പ്പി,​ ​എ​സ്സാ​ ​എ​ന്നി​വ​രാ​ണ് ​പ്ര​ത്യ​ക്ഷപ്പെ​ടു​ന്ന​ത്.​ ​വി​സ്മ​യ​യു​ടെ​ ​അ​ച്ഛ​നാ​യി​ ​സാ​യ് ​കു​മാ​റും​ ​അ​മ്മ​മാ​യി​ ​ചി​പ്പി​യും​ ​എ​ത്തു​ന്നു.​

നീ​ണ്ട​ ​ഇ​ട​വേ​ള​യ്ക്കു​ശേ​ഷം​ ​ആ​ണ് ​ചി​പ്പി​ ​സി​നി​മ​യി​ൽ​ ​അ​ഭി​ന​യി​ക്കു​ന്ന​ത്.​ ​ആ​ശി​ർ​വാ​ദ് ​സി​നി​മാ​സി​ന്റെ​ ​ബാ​ന​റി​ൽ​ ​ആ​ന്റ​ണി​ ​പെ​രു​മ്പാ​വൂ​ർ​ ​നി​ർ​മ്മി​ച്ച് ​ജൂ​ഡ് ​ആ​ന്ത​ണി​ ​ജോ​സ​ഫ് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​തു​ട​ക്കം​ ​എ​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​ജോ​ പോ​ൾ​ ​ര​ചി​ച്ച് ​ജേ​ക്സ് ​ബി​ജോയ് ​ഈ​ണ​മി​ട്ട​ ​ഗാ​ന​ത്തി​ന് ​ന​വ​മാ​ധ്യ​മ​ങ്ങ​ളി​ൽ​ ​വ​ലി​യ​ ​സ്വീ​ക​ര​ണ​മാ​ണ് ​ല​ഭി​ക്കു​ന്ന​ത്.​ ​മാ​താ​പി​ത​ക്ക​ളു​ടെ​ ​പൊ​ന്നോ​മ​ന​യാ​യ​ ​മ​ക​ളെ​ ​കു​റി​ച്ച് ​അ​മ്മ​ ​പാ​ടു​ന്ന​ ​ഗാ​നം​ ​കു​ടും​ബ​ ​സ​ദ​സു​ക​ളെ​ ​ഏ​റെ​ ​സ്പ​ർ​ശി​ക്കാ​തി​ര​ക്കി​ല്ല. ​ ​ആ​ഗ​സ്റ്റ് 7​ന് ​റി​ലീ​സ് ​ചെ​യ്യു​ന്ന​ ​ചി​ത്രം​ ​മോ​ഹ​ൻ​ലാ​ലി​ന്റെ​ ​സാ​ന്നി​ദ്ധ്യം​ ​കൊ​ണ്ടും​ ​ഏ​റെ​ ​ശ്ര​ദ്ധേ​യ​മാ​ണ്.​ ​സു​പ്ര​ധാ​ന​ ​ക​ഥാ​പാ​ത്ര​ത്തെ​ ​അ​വ​ത​രി​പ്പി​ക്കു​ന്ന​ത് ​ആ​ന്റ​ണി​ ​പെ​രു​മ്പാ​വൂ​രി​ന്റെ​ ​മ​ക​ൻ​ ​പു​തു​മു​ഖം​ ​ആ​ശി​ഷ് ​ജോ​ ​ആ​ന്റ​ണി​യാ​ണ്.​

​മ​നോ​ജ് ​കെ.​ ​ജ​യ​ൻ,​ ​ഗ​ണേ​ഷ് ​കു​മാ​ർ,​ ​ബോ​ബി​ ​കു​ര്യ​ൻ,​ദി​നേ​ശ് ​പ്ര​ഭാ​ക​ർ,​ ​ജാ​ഫ​ർ​ ​ഇ​ടു​ക്കി​ , കോ​ട്ട​യം​ ​ര​മേ​ഷ്,​ ​ജി​ബി​ൻ​ ​ഗോ​പി​നാ​ഥ്,​ ​ശി​വ​ദാ​സ് ​ക​ണ്ണൂ​ർ​ , ​ജ​യ്സ് ​ജോ​സ്,​ജ​യ​ ​കു​റു​പ്പ്,​ ​അ​ശ്വി​നി​ ​വി​ജ​യ​ൻ,​ ​എ​ന്നി​വ​രാ​ണ് ​മ​റ്റ് ​താ​ര​ങ്ങ​ൾ.​ലി​നീ​ഷ് ​നെ​ല്ലി​ക്ക​ൽ,​ ​അ​ഖി​ൽ​ ​കൃ​ഷ്ണ,​ ​ജൂ​ഡ് ​ആ​ന്റ​ണി​ ​ജോ​സ​ഫ് ​എ​ന്നി​വ​രാ​ണ് ​തി​ര​ക്ക​ഥ​ .​ ​ഛാ​യാ​ഗ്ര​ഹ​ണം​ -​ ​അ​ഖി​ൽ​ ​ജോ​ർ​ജ്,​ ​ജോ​മോ​ൻ.​ടി.​ ​ജോ​ൺ,​ ​എ​ഡി​റ്റിം​ഗ്-​ ​ച​മ​ൻ​ ​ചാ​ക്കോ. ഡോ.​ ​എ​മി​ൽ​ ​ആ​ന്റ​ണി​യും​ ​ഡോ.​ ​അ​നീ​ഷ​ ​ആ​ന്റ​ണി​യു​മാ​ണ് ​എ​ക്സി​ക്യു​ട്ടീ​വ് ​പ്രൊ​ഡ്യൂ​സേ​ഴ്സ് .​ ​പി.​ആ​ർ.​ ​ഒ​ ​വാ​ഴൂ​ർ​ ​ജോ​സ്.


Source link

Back to top button