NEWS

കർണാടകയും തമിഴ്നാടും ചതിച്ചു; കിലോയ്ക്ക് 195 രൂപ ,ഒരാഴ്ചയ്ക്കിടെ കൂടിയത് 40 രൂപ

കണ്ണൂർ: ഇറച്ചിക്കോഴി വില കുതിക്കുന്നു. കിലോഗ്രാമിന് 195 രൂപയായിരുന്നു ഇന്നലെ ജില്ലയിലെ വിപണി കേന്ദ്രങ്ങളിൽ വില. ഒരാഴ്ചക്കിടെ കൂടിയത് 40 രൂപ. സാധാരണ ജൂൺ-ജൂലൈ മാസങ്ങളിൽ കോഴിവില കുറയുകയാണ് പതിവ്. ഉത്പാദനത്തിലെ കുറവും കോഴിത്തീറ്റ വിലയിലുണ്ടായ വർദ്ധനയുമാണ് വില ഉയരാൻ പ്രധാന കാരണമായി പറയുന്നത്.

കർണാടക, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്ന് കോഴികൾ എത്താത്തതും തിരിച്ചടിയായെന്ന് വ്യാപാരികൾ പറയുന്നു. വരും ദിവസങ്ങളിൽ വില ഇനിയും കൂടാനാണ് സാധ്യതയെന്നും കച്ചവടക്കാർ പറയുന്നു.

വില ഉയർന്നതോടെ, പലയിടത്തും കച്ചവടം ഗണ്യമായി കുറഞ്ഞു. വിലവർദ്ധന ഹോട്ടലുകൾക്കും തിരിച്ചടിയാണ്. നിലവിലെ സാഹചര്യത്തിൽ ചിക്കൻ വിഭവങ്ങൾക്കു വില വർദ്ധിപ്പിക്കേണ്ടി വരുമെന്നു ഹോട്ടലുടമകൾ പറയുന്നു. ബീഫ്, പോർക്ക്, മീൻ തുടങ്ങി നോൺ വെജ് വിഭവങ്ങൾ വേണമെങ്കിൽ ‘വലിയ വില’ കൊടുക്കേണ്ടി വരുമെന്ന സ്ഥിതിയാണ്. വില നിയന്ത്രിക്കാൻ സർക്കാർ ഇടപെടൽ വേണമെന്ന ആവശ്യം ഉയരുന്നുണ്ട്.

ഫാം നടത്തിപ്പുകാർ പ്രതിസന്ധിയിൽ

കർൺായകയ

ജില്ലയിലെ വിവിധയിടങ്ങളിലെ ഇറച്ചിക്കോഴി ഫാം നടത്തിപ്പുകാരും പ്രതിസന്ധിയിലാണ്. അധിക വൈദ്യുതി ചിലവ്, തീറ്റയുടെ വില വർദ്ധനവ് എല്ലാം ചിക്കൻ ഫാം നടത്തിപ്പുകാരെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ജില്ലയിലെ മലയോര മേഖലയായ ചെറുപുഴ, ആലക്കോട്, കരുവഞ്ചാൽ, പയ്യാവൂർ, ചെമ്പേരി എന്നിവടങ്ങളിലാണ് ചിക്കൻ ഫാമുകൾ കൂടുതൽ പ്രവർത്തിക്കുന്നത്.
ഇറച്ചിക്കോഴിക്ക് കൊടുക്കുന്ന തീറ്റയുടെ വില ഒരു ചാക്കിന് 2500 രൂപയായി ഉയർന്നു. കഴിഞ്ഞമാസം 2100 രൂപയായിരുന്നു. അതേസമയം മുട്ടക്കോഴിയുടെ തീറ്റയ്ക്ക് ചാക്കിന് 2000 രൂപയായും ഉയർന്നു. ഇറച്ചിക്കോഴിയുടെ തീറ്റവില കിലോയ്ക്ക് 45രൂപയിൽ ഒറ്റയടിക്ക് 50 രൂപയായി ഉയർന്നപ്പോൾ മുട്ടക്കോഴിയുടെ തീറ്റ വില 35ൽ നിന്ന് 40 രൂപയായും ഉയർന്നു.

Read News ⏭️

Back to top button