NEWS
നെതന്യാഹുവിനോടുള്ള ജനവികാരമെന്ത് ? ഇസ്രയേൽ നിർണായക പൊതുതിരഞ്ഞെടുപ്പിലേക്ക്

ജറുസലം ∙ ഇസ്രയേലിൽ ഒക്ടോബർ 27ന് പൊതുതിരഞ്ഞെടുപ്പ് നടക്കുമെന്ന് പാർലമെന്റ്. തിരഞ്ഞെടുപ്പ് നടത്താൻ നിയമപ്രകാരം അനുവദിച്ചിട്ടുള്ള ഏറ്റവും അവസാന തീയതിയാണ് ഒക്ടോബർ 27. ഗാസ യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനു ശേഷം പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ നേതൃത്വത്തോടുള്ള ജനങ്ങളുടെ വിലയിരുത്തലായിരിക്കും തിരഞ്ഞെടുപ്പ് എന്നാണ് പരക്കെ വിലയിരുത്തപ്പെടുന്നത്. നിലവിലെ പാർലമെന്റ് അതിന്റെ കാലാവധി പൂർത്തിയാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അടുത്ത പൊതുതിരഞ്ഞെടുപ്പ് ഒക്ടോബർ 27 ലേക്ക് നിയമപരമായി നിശ്ചയിച്ചിട്ടുള്ളതിനാലും, സഭയുടെ കാലാവധി വെട്ടിച്ചുരുക്കാൻ ഉദേശമില്ലാത്തതിനാലും സാധാരണ രീതിയിലുള്ള പാർലമെന്റ് പിരിച്ചുവിടൽ നിയമം പാസാക്കേണ്ട ആവശ്യമില്ലെന്ന് പാർലമെന്റ് പ്രസ്താവനയിലൂടെ അറിയിച്ചു.
Source link


