NEWS

വ്യാജ ലെറ്റര്‍ ഹെഡ് വിവാദം; സംസ്ഥാന പൊലീസ് മേധാവിക്കു പരാതി നല്‍കി ബിജെപി


തിരുവനന്തപുരം∙ ബിജെപി ഭാരവാഹികള്‍ക്കെതിരെ സംസ്ഥാന അധ്യക്ഷന്‍ അച്ചടക്കനടപടി സ്വീകരിച്ചതായി ലെറ്റര്‍ ഹെഡില്‍ കത്തു പ്രചരിപ്പിച്ച സംഭവത്തില്‍ സംസ്ഥാന പൊലീസ് മേധാവിക്കു പരാതി നല്‍കി ബിജെപി. വ്യാജ ലെറ്റര്‍ ഹെഡ്  നിര്‍മിച്ചാണ് തെറ്റായ കാര്യം പ്രചരിപ്പിച്ചതെന്നും സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തണമെന്നും കാട്ടിയാണ് പാര്‍ട്ടി പരാതി നല്‍കിയിരിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് ഫണ്ടുമായി ബന്ധപ്പെട്ട് സാമ്പത്തിക ക്രമക്കേടുകള്‍ നടന്നുവെന്നാരോപിച്ച് ഒരു വിഭാഗം രംഗത്തെത്തിയതോടെയാണ് ബിജെപിയില്‍ വിവാദം ശക്തമായിരിക്കുന്നത്. വലിയ തോതില്‍ വെട്ടിപ്പു നടന്നുവെന്ന് ഒരു വിഭാഗം ആരോപിക്കുമ്പോള്‍ സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറെ ദുര്‍ബലപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള നീക്കമാണിതെന്ന് ഔദ്യോഗിക വിഭാഗം പറയുന്നു. കണക്കുകള്‍ സംബന്ധിച്ച് ഓഡിറ്റ് നടക്കുകയും മികച്ച തിരഞ്ഞെടുപ്പ് മാനേജ്‌മെന്റാണ് കേരളത്തില്‍ നടന്നതെന്നും കേന്ദ്രനേതൃത്വം തിരഞ്ഞെടുപ്പ് അവലോകന യോഗത്തില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും ഔദ്യോഗിക വിഭാഗം പറയുന്നു.


Source link

Back to top button