NEWS

‘ഈ മോഷണം രാജ്യത്തിന് കളങ്കം’: നിർമോഹി അഖാഡ പറയുന്നു


അയോധ്യ ∙ രാമജന്മഭൂമിക്കായി നിയമപ്പോരാട്ടം നടത്തിയ നിർമോഹി അഖാഡയ്ക്കു ക്ഷേത്ര ട്രസ്റ്റിൽ പ്രാതിനിധ്യം നൽകണമെന്നു സുപ്രീം കോടതി അന്തിമ വിധിയിൽ നിർദേശിച്ചിരുന്നു. എന്നാൽ ഒരു പ്രതിനിധിയെ മാത്രമാണ് ഉൾപ്പെടുത്തിയത്. വിശ്വഹിന്ദു പരിഷത്തിന്റെ ഇടപെടലാണ് ട്രസ്റ്റിന്റെ ഘടന ഇങ്ങനെയാകാൻ കാരണമെന്നാണ് അഖാഡയുടെ നിലപാട്. നിർമോഹി അഖാഡയുടെ പ്രതിനിധിയായി ട്രസ്റ്റിലുള്ള മഹന്ത് ദിനേന്ദ്ര ദാസ് നിലവിലെ വിവാദങ്ങളെക്കുറിച്ച് മലയാള മനോരമയോടു സംസാരിക്കുന്നു.Q സംഭാവനക്കൊള്ളയെക്കുറിച്ച് എന്തെങ്കിലും സൂചനയുണ്ടായിരുന്നോ? A എണ്ണാൻ ഏൽപിച്ചവർ തന്നെ പണം എടുത്തുകൊണ്ടുപോകാൻ തുടങ്ങിയത് അറിഞ്ഞില്ല. രാജ്യത്തിനുതന്നെ കളങ്കമാണ് ഈ മോഷണം.Q ട്രസ്റ്റിന്റെ പ്രവർത്തനങ്ങളിൽ ഇടപെടാറില്ലേ? A ട്രസ്റ്റ് അംഗമാണെങ്കിലും സുപ്രധാന ചുമതലകളൊന്നും തന്നിട്ടില്ല. ഒരുപക്ഷേ, അവരുടെ പ്രത്യയശാസ്ത്രം പിന്തുടരാത്തതുകൊണ്ടാകും. എന്തെങ്കിലും ചുമതലകളുണ്ടായിരുന്നുവെങ്കിൽ കൊള്ളയുടെ കളങ്കം എന്നെയും ബാധിക്കുമായിരുന്നു.


Source link

Back to top button