NEWS

‘ഓപ്പറേഷൻ സിന്ദൂർ ഭീകരവാദത്തിനെതിരായ ശക്തമായ നടപടി; ആ മുഴക്കം കേട്ടത് ലോകമെമ്പാടും’


മെൽബൺ ∙ ഇന്ത്യയുടെ പ്രതിരോധ ശേഷിയുടെ കരുത്ത് ലോകം ഇപ്പോൾ നേരിട്ട് കണ്ടുകൊണ്ടിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓസ്‌ട്രേലിയൻ സന്ദർശനത്തിനിടെ മെൽബണിൽ സംഘടിപ്പിച്ച പ്രവാസി സംഗമത്തിൽ ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനീസിനെ സാക്ഷിനിർത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭീകരവാദത്തിനെതിരെയുള്ള ഇന്ത്യയുടെ ശക്തമായ നടപടിയായ ഓപ്പറേഷൻ സിന്ദൂർ ഇതിന് തെളിവാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.ഇന്ത്യൻ പ്രതിരോധ പ്ലാറ്റ്‌ഫോമുകളുടെ കഴിവും വിശ്വാസ്യതയും ലോകം തിരിച്ചറിയുന്ന കാലമാണിതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ‘‘ഓപ്പറേഷൻ സിന്ദൂറിന്റെ സമയത്ത് ഇതിന്റെ കൃത്യമായ പ്രകടനം നിങ്ങളെല്ലാവരും കണ്ടിട്ടുണ്ടാകും. ഭീകരരുടെ ഒളിത്താവളങ്ങളിലാണ് സ്ഫോടനങ്ങൾ നടന്നത്, എന്നാൽ അതിന്റെ മുഴക്കം കേട്ടത് ലോകമെമ്പാടുമാണ്’’ – നരേന്ദ്ര മോദി പറഞ്ഞു.


Source link

Back to top button