NEWS

മലബാർ ഗ്രൂപ്പിന്റെ 51 കമ്പനികളെ മലബാർ ഗോൾഡിൽ ലയിപ്പിക്കാൻ കോംപറ്റീഷൻ കമ്മിഷൻ അനുമതി


മലബാർ ഗ്രൂപ്പിന്റെ 51 കമ്പനികളെ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിൽ ലയിപ്പിക്കാൻ കോംപറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യയുടെ (സിസിഐ) അനുമതി. മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ലിമിറ്റഡിൽ ലയിക്കുന്ന 51 കമ്പനികളിൽ മിക്കവയും ജ്വല്ലറി രംഗത്ത് സാന്നിധ്യമുള്ളവയാണ്. ജ്വല്ലറി നിർമാണം, വ്യാപാരം, റീട്ടെയ്ൽ വിൽപന, മൊത്തവിൽപന, സപ്ലൈ, വിതരണം (ഡിസ്ട്രിബ്യൂഷൻ), ഇറക്കുമതി, കയറ്റുമതി, ഫ്രാഞ്ചൈസിങ് തുടങ്ങിയ പ്രവർത്തനങ്ങളിലാണ് മലബാർ ഗോൾഡിന്റെ സാന്നിധ്യം.


Source link

Back to top button