NEWS

ലഹരിക്കടത്ത്: ബെംഗളൂരു ജയിലിൽ 63 മലയാളികൾ; സംസ്ഥാനാന്തര കടത്ത് തടയാനാകുന്നില്ല


ബെംഗളൂരു ∙‌ ലഹരി ഇടപാടു കേസുകളിൽ 63 മലയാളികൾ ബെംഗളൂരു പാരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ തടവിലുണ്ടെന്ന് കർണാടക ജയിൽ വകുപ്പ് വെളിപ്പെടുത്തി. ജൂൺ 15 വരെയുള്ള കണക്കാണിത്. ഇതിലേറെയും ചെറുപ്പക്കാരാണ്. കർണാടകയിലെ ലഹരിക്കേസുകൾ ഒരു വർഷത്തിനിടെ 63% കൂടിയതിനാൽ ആന്റി നർകോട്ടിക്സ് വിഭാഗം പ്രത്യേക ദൗത്യസേന രൂപീകരിച്ചു നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെങ്കിലും സംസ്ഥാനാന്തര ലഹരിക്കടത്തു തടയാനായിട്ടില്ല.കേരളത്തിലേക്ക് ബെംഗളൂരുവിൽനിന്നു വൻതോതിൽ ലഹരി എത്തുന്നതായി പൊലീസ് സംശയിക്കുന്നതിനിടെയാണ് ഇത്തരം കേസുകളിൽ പിടിയിലായ മലയാളികളുടെ എണ്ണത്തിലെ അസാധാരണ വർധന. ബെംഗളൂരുവിൽനിന്നു സ്വകാര്യ ബസുകളിൽ കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം നഗരങ്ങളിലേക്കും തിരിച്ചും വ്യാപകമായി ലഹരി കടത്തുന്നുണ്ട്. ബസിലും ട്രെയിനിലും വേണ്ടത്ര പരിശോധനാ സംവിധാനമില്ല.തൂഫാന് പിന്തുണയുമായി കർണാടക


Source link

Back to top button