NEWS

ഇ.ഡി ആക്രമണക്കേസ്: സിപിഎം കുരുക്കിൽ; എം.വി.ഗോവിന്ദന്റെയടക്കം കോളുകൾ എസ്ഐടി പരിശോധിക്കും


തിരുവനന്തപുരം ∙ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ റെയ്ഡിനെത്തിയ ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിൽ സിപിഎം കുരുക്കിലേക്ക്. ആക്രമണങ്ങൾക്കു പിന്നിലെ ഗൂഢാലോചന തെളിയിക്കുന്നതിനു പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) സിപിഎം നേതാക്കളുടെ ഫോൺ കോൾ വിവരങ്ങൾ പരിശോധിക്കും. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ, ജില്ലാ സെക്രട്ടറി വി.ജോയി എംഎൽഎ, സി.കെ.ഹരീന്ദ്രൻ എംഎൽഎ എന്നിവരുടെ ഫോൺ കോളുകളാണു മ്യൂസിയം സിഐ ആർ.പ്രശാന്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം പരിശോധിക്കുക. 2 എംഎൽഎമാരുടെ ഫോൺ വിവരങ്ങൾ ശേഖരിക്കുന്നതിന് പൊലീസ് ആഭ്യന്തര വകുപ്പിന്റെ മുൻകൂർ അനുമതി തേടും.മേയ് 27ന് ഇ.ഡി‌ ഉദ്യോഗസ്ഥർ ആക്രമിക്കപ്പെട്ട സംഭവത്തിലെ അന്വേഷണമാണ് സിപിഎമ്മിന്റെ മുതിർന്ന നേതാക്കളിലേക്കെത്തുന്നത്. റെയ്ഡ് നടക്കുമ്പോൾ എം.വി.ഗോവിന്ദനും 2 എംഎൽഎമാരും പിണറായി വിജയന്റെ വീട്ടുവളപ്പിലുണ്ടായിരുന്നു. ഇവർക്കൊപ്പം ജോൺ ബ്രിട്ടാസ് എംപി, വി.ശിവൻകുട്ടി, കടകംപള്ളി സുരേന്ദ്രൻ എന്നിവരും സംഭവസ്ഥലത്തു നടന്ന പ്രതിഷേധങ്ങളിൽ പങ്കെടുത്തിരുന്നു. മുതിർന്ന നേതാക്കളിൽനിന്ന് ആഹ്വാനം ലഭിക്കാതെ, ഇത്രയും ചുരുങ്ങിയ സമയത്തിനുള്ളിൽ നൂറോളം പ്രവർത്തകർ അക്രമാസക്തരായി അവിടെയെത്തില്ലെന്നാണു പൊലീസിന്റെ വിലയിരുത്തൽ.


Source link

Back to top button