NEWS

രഹസ്യവിവാഹം കഴിഞ്ഞ് ഇൻസ്റ്റഗ്രാമിൽ ചിത്രം, പിന്നെ ഡിലീറ്റ് ചെയ്തു; ഇടനിലക്കാരന് പണംനൽകിയെന്നും സൂചന


പുണെ∙ കേതൻ അഗർവാൾ കൊലക്കേസുമായി ബന്ധപ്പെട്ട് കൂടുതൽ വെളിപ്പെടുത്തലുമായി പൊലീസ്. പ്രതികളായ സിയ ഗോയലും കാമുകനായ ചേതൻ ചൗധരിയും നേരത്തേ വിവാഹിതരായിരുന്നെന്ന് കണ്ടെത്തിയ പൊലീസ്, ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. കേതൻ അഗർവാളുമായുള്ള വിവാഹനിശ്ചയത്തിന് ശേഷമാണ് ഇരുവരും തമ്മിൽ സ്വകാര്യമായി വിവാഹം ചെയ്തതെന്ന് പൊലീസ് പറയുന്നു.കേതനും സിയയും തമ്മിലുള്ള വിവാഹത്തിന് വൻ ഒരുക്കങ്ങളാണ് കുടുംബം നടത്തിയിരുന്നത്. ഉദയ്പൂരിൽ ഡെസ്റ്റിനേഷൻ വിവാഹം നടത്താനുള്ള ഒരുക്കങ്ങളുടെ ഭാഗമായി സിയയുടെ രേഖകൾ കേതന്റെ കുടുംബം ആവശ്യപ്പെട്ടിരുന്നു. ഇതോടെയാണ് രഹസ്യവിവാഹം സംബന്ധിച്ച വിവരം പുറത്താകുമെന്ന് ഭയപ്പെട്ട് ഉടൻതന്നെ കൊലപാതകം നടത്താനുള്ള തിരക്കിട്ട നീക്കം സിയയും ചേതനും നടത്തിയത് എന്നാണ് പൊലീസ് പറയുന്നത്.പ്രതികളായ ഗോയലും ചൗധരിയും നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. സിയ നടത്തുന്ന ബേക്കറിയിലേക്ക് സാധനങ്ങൾ വിതരണം ചെയ്യുന്നത് ചേതൻ ചൗധരിയായിരുന്നു. ആ പരിചയമാണ് പ്രണയമായി വളർന്നത്. എന്നാൽ അതിനിടെ കുടുംബം മുഖേനെ സിയയുടെയും കേതന്റെയും വിവാഹം നിശ്ചയിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. യാതൊരു സംശയം തോന്നാത്ത വിധമായിരുന്നു കൊലപാതകത്തിന്റെ ആസൂത്രണം. കൊലപാതകം നടത്താൻ മുൻപും പദ്ധതിയിട്ടിരുന്നുവെന്ന് ചോദ്യം ചെയ്യലിൽ സിയ പൊലീസിനോടു സമ്മതിച്ചിട്ടുണ്ട്.


Source link

Back to top button