NEWS

വയനാട് സ്വദേശിയായ റിട്ടയേർഡ് എസ്‌ഐ തൂങ്ങിമരിച്ച നിലയിൽ; മൃതദേഹം കണ്ടെത്തിയത് കോഴിക്കോട്ട് സ്വകാര്യ വ്യക്തിയുടെ പറമ്പിൽ

ടി എം ജോസഫ് (photo:special arrangement)

കോഴിക്കോട്: വയനാട് കൽപ്പറ്റ സ്വദേശിയായ റിട്ടയേർഡ് എസ്‌ഐയെ കോഴിക്കോട്ട് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൽപ്പറ്റ നോർത്ത് മുട്ടിൽ തൊടിയിൽ ടി എം ജോസഫ് (62) ആണ് മരിച്ചത്. ഇന്ന് രാവിലെ ആറ് മണിയോടെയാണ് താമരശേരി പുതിയ ബസ് സ്റ്റാൻഡിന് പിന്നിലുള്ള ആലിക്കുന്ന് വാട്ടർ ടാങ്കിന് സമീപമുള്ള സ്വകാര്യ വ്യക്തിയുടെ പറമ്പിൽ മൃതദേഹം കണ്ടെത്തിയത്.

കൽപ്പറ്റ സ്വദേശിയായ ജോസഫ് എങ്ങനെയാണ് താമരശേരിയിൽ എത്തിയതെന്ന് വ്യക്തമല്ല. പറമ്പിന്റെ ഉടമയാണ് മൃതദേഹം ആദ്യം കണ്ടത്. ജോസഫിന്റെ ഭാര്യ ഗ്രേസിയും റിട്ടയേർഡ് എസ്‌ഐ ആണ്. വിവരം അറിഞ്ഞയുടൻ തന്നെ താമരശേരി പൊലീസ് സംഭവസ്ഥലത്തെത്തി പ്രാഥമിക പരിശോധന പൂർത്തിയാക്കി. വീട്ടുകാരെ വിവരമറിയിച്ചിട്ടുണ്ടെന്നും ഇൻക്വസ്റ്റ് ഉൾപ്പെടെയുള്ള മറ്റ് നടപടിക്രമങ്ങൾ സ്വീകരിച്ചുവരികയാണെന്നും പൊലീസ് പറഞ്ഞു.


Source link
NEWS

Read News

Read News✅

Back to top button