LIFESTYLE
കിരീടമില്ലാതെ സിആർ7 മടങ്ങുന്നു: പക്ഷേ ആരാധകർക്ക് പോലുമറിയില്ല റൊണാൾഡോയുടെ ഈ സാമ്രാജ്യം

ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഇതിഹാസങ്ങളിൽ ഒരാളാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. ഗോളടിച്ച് കൂട്ടി റെക്കോർഡുകൾ തിരുത്തിയെഴുതുന്ന സിആർ7 എന്ന പ്രതിഭാസത്തെ ലോകമെമ്പാടുമുള്ള കായികപ്രേമികൾക്ക് നന്നായറിയാം. എന്നാൽ, മൈതാനത്തിന് പുറത്ത്, താൻ കഠിനാധ്വാനത്തിലൂടെ നേടിയെടുത്ത സമ്പത്ത് വളരെ ബുദ്ധിപൂർവം നിക്ഷേപിച്ച് ഒരു വൻ റിയൽ എസ്റ്റേറ്റ് സാമ്രാജ്യം തന്നെ ഈ പോർച്ചുഗീസ് താരം കെട്ടിപ്പടുത്തിട്ടുണ്ട്.വിവിധ ആഗോള റിപ്പോർട്ടുകൾ പ്രകാരം 90 മില്യൻ ഡോളറിലധികം (ഏകദേശം 1,000 കോടിയിലധികം രൂപ) മൂല്യമുള്ള സ്വത്തുക്കളാണ് റൊണാൾഡോയ്ക്ക് സ്വന്തമായുള്ളത്. പോർച്ചുഗലിലെ കടൽത്തീര മാളികകൾ മുതൽ സ്പെയിൻ, ഇറ്റലി, ഇംഗ്ലണ്ട്, യുഎസ്, സൗദി അറേബ്യ എന്നിവിടങ്ങളിലെ അതിവേഗം മൂല്യമേറുന്ന ആഡംബര വില്ലകളും പെന്റ്ഹൗസുകളും വരെ നീളുന്നതാണ് ഈ സാമ്രാജ്യം. ∙ കാസ്കെയ്സിലെ അത്യാധുനിക മാളികലിസ്ബനിനടുത്തുള്ള പ്രീമിയം തീരദേശ പട്ടണമായ കാസ്കൈസിലാണ് റൊണാൾഡോയുടെ ഏറ്റവും പ്രശസ്തമായ മാളികയുള്ളത്. ഏകദേശം 20 മില്യൻ യൂറോയിൽ കൂടുതൽ ചെലവ് വന്നിട്ടുള്ള ഈ വസതി പോർച്ചുഗലിലെ തന്നെ ഏറ്റവും ചെലവേറിയ സ്വകാര്യ വീടുകളിൽ ഒന്നായാണ് കണക്കാക്കപ്പെടുന്നത്.ഒന്നിലധികം നിലകൾ, അത്യാധുനിക സ്യൂട്ടുകൾ, ഒരു സ്വകാര്യ സിനിമാ തിയറ്റർ, ലോകോത്തര നിലവാരത്തിലുള്ള ജിംനേഷ്യം, ടെന്നിസ് കോർട്ടുകൾ, കൂറ്റൻ ഗാരിജുകളും അതിമനോഹരമായ ലാൻഡ്സ്കേപ്പിങ് എന്നിവയാണ് ഈ വസതിയുടെ പ്രത്യേകത.
Source link
CINEMA
CINEMA


