NEWS

ഫോൺ സൈലന്റാക്കിയതിന് ബെൽറ്റ് കൊണ്ട് അടിച്ചു, ഭക്ഷണം ചൂടാക്കാത്തതിനും മർദനം; ആകൃതി നേരിട്ടത് ക്രൂരമായ സ്ത്രീധന പീഡനം


ന്യൂഡൽഹി ∙ വിവാഹം കഴിഞ്ഞ് എഴുപത്തിരണ്ടാം ദിവസം 28 കാരിയായ യുവതി കെട്ടിടത്തിൽ നിന്ന് വീണു മരിച്ച സംഭവത്തിൽ ഭർത്താവിനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. ചത്തർപുരിൽ സെയിൽസ് എക്സിക്യൂട്ടീവായി ജോലി ചെയ്തിരുന്ന ആകൃതി സുതാർ എന്ന യുവതിയാണ് ശനിയാഴ്ച വൈകിട്ട് ഡൽഹി ലോധി കോളനിയിലെ എൻഡിഎംസി ഫ്ലാറ്റിൽ നിന്ന് വീണു മരിച്ചത്. സംഭവത്തിൽ യുവതിയുടെ ഭർത്താവ് അരസ്തു സിക്കയെ ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. മരണം ആത്മഹത്യയല്ലെന്നും സ്ത്രീധനത്തിനു വേണ്ടിയുള്ള ആസൂത്രിത കൊലപാതകമാണെന്നും ആരോപിച്ച് ആകൃതിയുടെ അമ്മ അനു സേ സുതാർ പൊലീസിൽ പരാതി നൽകി.തന്റെ ചെറിയ അനുജനെ സാമ്പത്തികമായി സഹായിക്കാൻ ജോലി തുടരുമെന്ന വ്യവസ്ഥയിലാണ് ആകൃതി പ്രണയവിവാഹത്തിനു സമ്മതിച്ചത്. എന്നാൽ വിവാഹശേഷം ജോലിക്ക് പോകുന്നത് തടയുകയും, വീട്ടുജോലികൾ ചെയ്യാൻ മാത്രമാണ് അവളെ കൊണ്ടുവന്നതെന്ന് പറഞ്ഞ് ഭർത്താവും സഹോദരി അഗസ്തികയും പീഡിപ്പിക്കാൻ തുടങ്ങിയതായും പരാതിയിൽ പറയുന്നു. ഫോൺ സൈലന്റായതു കൊണ്ട് ഭർത്താവിന്റെ കോൾ എടുക്കാൻ പറ്റാത്തതിനാൽ ജൂൺ 17ന് അരസ്തു ആകൃതിയെ ബെൽറ്റ് കൊണ്ട് ക്രൂരമായി മർദിച്ചു. മറ്റ് പുരുഷന്മാരുമായി വഴിവിട്ട ബന്ധമുള്ളതു കൊണ്ടാണ് ഫോൺ സൈലന്റ് ആക്കുന്നതെന്ന് ആരോപിച്ചായിരുന്നു മർദനം.ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ – 1056, 0471- 2552056)


Source link

Back to top button