HEALTH
ചെറുജീരകപ്രയോഗം, ചാടിയവയര്‍ ആലിലവയറാക്കാം

ചാടിയ വയര്‍ കുറയ്ക്കാന്‍ ചില പ്രത്യേക വഴികള്‍ പരീക്ഷിയ്ക്കുന്നത് ഗുണം നല്‍കും. ഇതിലൊന്നാണ് ജീരകം. ചെറുജീരകം പ്രത്യേക രീതിയില്‍ ഉപയോഗിയ്ക്കുന്നത് നല്ലതാണ്.
ചാടുന്ന വയര്‍ ഇന്നത്തെ കാലത്ത് പലരേയും അലട്ടുന്ന പ്രശ്നമാണ്. കുട്ടികളില്‍ പോലും ഇത് ഒരു പ്രശ്നമാണ്. ഇന്നത്തെ കാലത്തെ ജീവിതശൈലിയും ഭക്ഷണശൈലിയുമെല്ലാം പ്രധാന പ്രശ്നമാണ്. ഇതുപോലെ തന്നെ സ്ട്രെസ്, ചില രോഗങ്ങള്‍ എന്നിവയെല്ലാം ചാടുന്ന വയറിന് കാരണങ്ങളായി പറയാം. ചാടുന്ന വയര്‍ സൗ്ന്ദര്യപ്രശ്നം മാത്രമല്ല, ആരോഗ്യത്തിന് ദോഷം വരുത്തുന്ന ഒന്നു കൂടിയാണ്. വിസറല്‍ ഫാറ്റ് എന്നാണ് ഇത് അറിയപ്പെടുന്നത്. ഏറ്റവും വേഗം അടിഞ്ഞു കൂടുന്ന ഈ കൊഴുപ്പ് പോകാന്‍ ഏറ്റവും ബുദ്ധിമുട്ട് കൂടിയാണ്. വയര്‍ പോകാന്‍ പല കാര്യങ്ങളും ചെയ്യേണ്ടതുണ്ട്. വ്യായാമവും ഭക്ഷണനിയന്ത്രണവും ഇതിനൊപ്പം ചില വീട്ടുവൈദ്യങ്ങളും ഇതിന് സഹായിക്കും. ഇത്തരത്തില്‍ ഒരു ചേരുവയാണ് ജീരകം. ഇത് പ്രത്യേക രീതിയില്‍ പാനീയമാക്കി കുടിയ്ക്കുന്നത് ഏറെ ഗുണം നല്‍കും.ഇത് ഉപാപചയ പ്രവർത്തനങ്ങൾ വർദ്ധിപ്പിക്കാനും, ദഹനം മെച്ചപ്പെടുത്താനും, വയറു വീർക്കുന്നത് കുറയ്ക്കാനും സഹായിക്കും. ആൻ്റിഓക്സിഡൻ്റുകൾ, വീക്കം കുറയ്ക്കുന്ന ഘടകങ്ങൾ, ദഹന എൻസൈമുകൾ എന്നിവയാണ് ജീരകത്തിന് ഈ ഗുണം നല്‍കുന്നത്.ജീരകംജീരകം ഏറെ ആരോഗ്യഗുണങ്ങള്‍ ഉള്ള ഒന്നാണ്. ആന്റിഓക്സിഡന്റുകളാല്‍ സമ്പുഷ്ടമായ ഇത് ശരീരത്തിലെ കൊഴുപ്പ് നീക്കാന്‍ ഏറെ ഗുണകരമാണ്. ദഹനം മെച്ചപ്പെടുത്തുകയും ഉപാപപയ പ്രക്രിയ ശക്തിപ്പെടുത്തുകയും ചെയ്യുന്ന ഇത് കുടല് ആരോഗ്യത്തിന് മികച്ചതാണ്. ഗ്യാസ്, അസിഡിറ്റി പ്രശ്നങ്ങള്‍ക്ക് ജീരകം മികച്ചതാണ്. വയറിന് സുഖം നല്കുന്ന ഇത് കൊഴുപ്പുരുക്കാനും മികച്ചൊരു ചേരുവയാണ്. കറുവാപ്പട്ടജീരകത്തിന് ഒപ്പം ഇതില്‍ രണ്ട് ചേരുവകള്‍ കൂടി ചേര്‍ക്കണം. ഇത് കറുവാപ്പട്ട, കറിവേപ്പില എന്നിവയാണ്. കറുവാപ്പട്ടയും ആരോഗ്യപരമായ ഗുണങ്ങളാല്‍ സമ്പുഷ്ടമാണ്. പ്രമേഹം പോലുള്ളവയ്ക്കുള്ള ഉത്തമമായ പരിഹാരമാണ് ഇത്. ഇത് ഉപാപചയ പ്രക്രിയ ശക്തിപ്പെടുത്താന്‍ ഏറെ ഗുണകരമാണ്. വയററിലെ കൊഴുപ്പ്, പിസിഒഎസ് പ്രശ്നങ്ങള്‍ എന്നിവയുള്ളവര്‍ക്ക് ഇതേറെ നല്ലതുമാണ്. വയര്‍ പെട്ടെന്ന് നിറഞ്ഞതായി തോന്നല്‍ നല്കുന്ന കറുവാപ്പട്ട ശരീരത്തിലെ കൊഴുപ്പ് ഉരുക്കിക്കളയാനും മികച്ച ഒന്നാണ്. കറിവേപ്പിലകറിവേപ്പിലയും വൈവിധ്യമാര്‍ന്ന ആരോഗ്യഗുണങ്ങളാല്‍ സമ്പുഷ്ടമാണ്. ഇതില്‍ ആന്റിഓക്സിഡന്റുകള്‍ ധാരാളമുണ്ട്. കൊളസ്ട്രോള്‍ പോലുള്ള പ്രശ്നങ്ങള്‍ കുറയ്ക്കാന്‍ ഈ ഇല നല്ലതാണ്. കറിവേപ്പിലയിലെ നാരുകള്‍ കുടല് ആരോഗ്യത്തിന് മികച്ചതാണ്. ഉപാപചയം മെച്ചപ്പെടുത്തിയും കൊഴുപ്പ് കത്തിച്ചു കളഞ്ഞുമെല്ലാം ഇതേറെ ഗുണം നല്‍കും. ദഹനം മെച്ചമാക്കുന്ന കറിവേപ്പില ശരീരത്തിലെ ടോക്സിനുകള്‍ നീക്കുന്നതിനും ഏറെ നല്ലതാണ്. വിശപ്പ് കുറയ്ക്കാനും ഇതേറെ ഗുണകരമാണ്. ഇത് തയ്യാറാക്കാന്ഇത് തയ്യാറാക്കാന്‍ കറിവേപ്പില ഉണക്കുക. ഇതിനൊപ്പം ജീരകവും കറുവാപ്പട്ടയും ചെറുതായി വറുത്ത് ഇവ മൂന്നും ചേര്‍ത്ത് പൊടിച്ചെടുക്കാം. ഈ പൊടി രാവിലെ ഒരു ഗ്ലാസ് ചെറുചൂടുള്ള വെള്ളത്തില്‍ കലക്കി വെറുംവയറ്റില്‍ കുടിയ്ക്കാം. ഇത് ദിവസവും ചെയ്യാം. വയററിലെ കൊഴുപ്പ് കുറയ്ക്കുന്നത് മാത്രമല്ല, ആരോഗ്യത്തിന് ഏറെ ഗുണം നല്കുന്ന ഒന്നുകൂടിയാണ് ഇത്. പ്രമേഹം, കൊളസ്ട്രോള്‍ പോലുള്ള രോഗങ്ങളെ ചെറുക്കുന്ന, ചര്‍മത്തിനും മുടിയ്ക്കും ആരോഗ്യം നല്കുന്ന, നല്ല ശോധന നല്കുന്ന ഒരു പാനീയമാണ് ഇത്. ജീരകം ഏറെ ആരോഗ്യഗുണങ്ങള്‍ ഉള്ള ഒന്നാണ്. ആന്റിഓക്സിഡന്റുകളാല്‍ സമ്പുഷ്ടമായ ഇത് ശരീരത്തിലെ കൊഴുപ്പ് നീക്കാന്‍ ഏറെ ഗുണകരമാണ്. ദഹനം മെച്ചപ്പെടുത്തുകയും ഉപാപപയ പ്രക്രിയ ശക്തിപ്പെടുത്തുകയും ചെയ്യുന്ന ഇത് കുടല് ആരോഗ്യത്തിന് മികച്ചതാണ്. ഗ്യാസ്, അസിഡിറ്റി പ്രശ്നങ്ങള്‍ക്ക് ജീരകം മികച്ചതാണ്. വയറിന് സുഖം നല്കുന്ന ഇത് കൊഴുപ്പുരുക്കാനും മികച്ചൊരു ചേരുവയാണ്.
Source link


