NEWS

സഹപാഠികൾ പീഡിപ്പിച്ചെന്ന പരാതി; വ്യാജമൊഴിക്ക് കാരണം പെൺകുട്ടിയുടെ പ്രണയനൈരാശ്യം


പത്തനംതിട്ട ∙ സഹപാഠികൾ പീഡിപ്പിച്ചെന്ന ഒൻപതാം ക്ലാസ് വിദ്യാർഥിനിയുടെ വെളിപ്പെടുത്തൽ പ്രണയനൈരാശ്യം കാരണമെന്നു പൊലീസിന്റെ കണ്ടെത്തൽ. പെൺകുട്ടിയുടെ വൈദ്യപരിശോധന നടത്തിയെങ്കിലും ലൈംഗിക ചൂഷണം നടന്നെന്നു കണ്ടെത്താൻ കഴിഞ്ഞില്ല. കുട്ടിയുടെ മൊഴിയിൽ പറഞ്ഞിരുന്ന 4 സഹപാഠികളെയും രണ്ട് പ്രായപൂർത്തിയായവരെയും പൊലീസ് വിട്ടയച്ചു. എന്നാൽ, സംഭവവുമായി ബന്ധപ്പെട്ടു കൂടൽ പൊലീസ് കസ്റ്റഡിയിൽ എടുത്ത യുവാവിനു ക്രൂരമർദനമേറ്റതായി പരാതിയുണ്ട്.സംഭവവുമായി ബന്ധപ്പെട്ടു പൊലീസ് കഴിഞ്ഞ ദിവസം 6 പേരെ ചോദ്യം ചെയ്തിരുന്നു. സ്കൂളിലും സഹപാഠിയായ പെൺകുട്ടിയുടെ വീട്ടിലും സ്കൂളിലെ ശുചിമുറിയിലും തന്നെ പീഡിപ്പിച്ചെന്നാരോപിച്ചു മറ്റൊരു പെൺകുട്ടി ഉൾപ്പെടെ 11 പേർക്കെതിരെയാണു കുട്ടി ആദ്യം മൊഴി നൽകിയത്. പൊലീസിനു നൽകിയ മൊഴി മജിസ്ട്രേട്ടിന്റെ മുൻപിൽ വിദ്യാർഥിനി മാറ്റി പറഞ്ഞെന്നാണു വിവരം. ചൈൽഡ് ലൈനിലേക്കു വിളിച്ചാണു കുട്ടി പീഡനവിവരം പറഞ്ഞത്.


Source link

Back to top button