NEWS

നെന്മാറ ഇരട്ടക്കൊല: വിധി ഇന്ന്

പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതകക്കേസിൽ, ഏകപ്രതിയും അയൽവാസിയുമായ ചെന്താമരയ്ക്കുള്ള ശിക്ഷ അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി ഇന്ന് വിധിക്കും. നെന്മാറ പോത്തുണ്ടി തിരുത്തംപാടം ബോയൻ കോളനിയിൽ സജിതയെ (35) വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഇരട്ട ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കവേയാണ് സജിതയുടെ ഭർത്താവ് സുധാകരൻ, അദ്ദേഹത്തിന്റെ അമ്മ ലക്ഷ്മി എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയത്.

2019 ആഗസ്റ്റ് 31നാണ് സജിതയെ വെട്ടിക്കൊലപ്പെടുത്തിയത്. ജാമ്യത്തിലിറങ്ങിയ പ്രതി 2025 ജനുവരി 27ന് ബോയൻ കോളനിയിലെത്തിയാണ് ഇരട്ടക്കൊലപാതകം നടത്തുന്നത്. സജിതയോടും അവരുടെ കുടുംബത്തോടുമുള്ള വിരോധമാണ് കൊലയ്ക്കു കാരണമെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. പ്രതി ജാമ്യവ്യവസ്ഥ ലംഘിച്ച് കോളനിയിൽ എത്തിയതടക്കം പൊലീസിന്റെ ഭാഗത്ത് വലിയ വീഴ്ചയുണ്ടായി. സജിത വധക്കേസിൽ വിധി പറഞ്ഞ ജഡ്ജി കൊന്നത്ത് ജോർജ് മുമ്പാകെയാണ് വിചാരണ. ആലത്തൂർ ഡിവൈ.എസ്.പിയായിരുന്ന എൻ.മുരളീധരന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.


Source link
NEWS

Read News

Read News✅

Back to top button