NEWS

വെന്തുരുകി യൂറോപ്, ‘കോളടിച്ചത്’ ചൈനയ്ക്ക്, വരുമാനത്തിൽ 43% കുതിപ്പ്, അവസരമാക്കാൻ ഇന്ത്യൻ കമ്പനികളും


യൂറോപ്യൻ രാജ്യങ്ങളെ സാമ്പത്തികമായി പിടിച്ചുകുലുക്കുന്ന റെക്കോർഡ് ഉഷ്ണ തരംഗത്തിനിടയിൽ വൻ നേട്ടമുണ്ടാക്കുന്നത് ചൈനയെന്ന് വിവരം. കടുത്ത ചൂടിനെ പ്രതിരോധിക്കാൻ യൂറോപ്യൻ രാജ്യങ്ങളിലെ ജനങ്ങൾ എസി അടക്കമുള്ള ‘കൂളിങ്’ ഉൽപന്നങ്ങളുടെ വാങ്ങൽ കൂട്ടിയതാണ് ചൈനീസ് കമ്പനികൾക്ക് നേട്ടമായത്. യൂറോമോണിറ്റർ ഇന്റർനാഷണൽ എന്ന മാർക്കറ്റ് റിസർച്ച് സ്ഥാപനത്തിന്റെ റിപ്പോർ‍ട്ട് പ്രകാരം യൂറോപിലെ എസി വിപണിയുടെ 32 ശതമാനവും മൂന്ന് ചൈനീസ് കമ്പനികളുടെ നിയന്ത്രണത്തിലാണ്. ചൈനയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള വ്യാപാര തർക്കങ്ങൾക്കിടയിലാണ് ഇതെന്നതും ശ്രദ്ധേയം.ഡിമാൻഡ് വർധിച്ചതോടെ യൂറോപിലേക്ക് എസി കയറ്റുമതി ചൈനീസ് കമ്പനികൾ വർധിപ്പിച്ചിട്ടുണ്ട്. ഹോം അപ്ലയൻസിൽ ചൈനീസ് ഭീമനായ ‘മീഡിയ’ പുതിയ ഓട്ടോമേറ്റഡ് സ്മാർട്ട് ഫാക്ടറി തുറന്നു. സെക്കൻഡിൽ 6 എസികൾ ഉൽപാദിപ്പിക്കാൻ ശേഷിയുള്ള ഫാക്ടറിയാണിത്. സ്വന്തം ബ്രാൻഡിലും മറ്റു ബ്രാൻഡുകൾക്ക് വേണ്ടിയും എസി അടക്കമുള്ള ഉൽപനങ്ങൾ നിർമിക്കുന്ന കമ്പനിയാണ് മീഡിയ. ചൈനയിൽ നിന്ന് യൂറോപിലേക്കുള്ള എസി കയറ്റുമതി 2026ന്റെ ആദ്യ പകുതിയിൽ മാത്രം 43.2% വർധിച്ച് 376 കോടി ഡോളറിലെത്തിയെന്നും കണക്കുകൾ പറയുന്നു. പോർട്ടബിൾ എസിക്കാണ് ഏറ്റവും കൂടുതൽ ആവശ്യക്കാർ. ഇതിന്റെ കയറ്റുമതി കുതിച്ചത് 70 ശതമാനമാണ്. ഇൻസ്റ്റലേഷൻ എളുപ്പമാണെന്നതാണ് പോർട്ടബിൾ എസിക്കുള്ള ഡിമാൻഡ് കൂടാൻ കാരണം.അവസരം മുതലെടുക്കാൻ ഇന്ത്യൻ കമ്പനികളും


Source link

Back to top button