NEWS

ഊട്ടി–മൈസൂരു ദേശീയ പാതയിൽ സ്ഥിരമായി ആനയുടെ ‘ഫൂഡ് ചെക്കിങ്’; യാത്രക്കാർ ആശങ്കയിൽ


ഗൂഡല്ലൂർ ∙ ഊട്ടി– മൈസൂരു ദേശീയ പാതയിൽ വീണ്ടും കാട്ടാന ശല്യം രൂക്ഷമാകുന്നു. ദേശീയ പാതയിൽ ബന്ദിപ്പൂർ വനം ഭാഗത്ത് സ്ഥിരമായി എത്തുന്ന കാട്ടാന ഭക്ഷണം തേടി പച്ചക്കറി ലോറികളെ പിന്തുടരുന്ന കാഴ്ച ഭയം ജനിപ്പിക്കുന്നു. കാട്ടാന വാഹനങ്ങളുടെ പിറകെ അതിവേഗം പോകുന്ന വിഡിയോ പ്രചരിക്കുന്നുണ്ട്. ലോറികളിലെ ലോഡ് പരിശോധിച്ച് ഭക്ഷ്യ വസ്തുക്കളാണെങ്കിൽ ടാർപോളിൻ വലിച്ചു കീറിയാണ് ഭക്ഷ്യ വസ്തുക്കൾ തിന്നുന്നത്.ആനയുടെ മുൻപിൽ പെടുന്ന ഇരു ചക്ര വാഹനങ്ങളിൽ സഞ്ചരിക്കുന്നവർ തലനാരിഴയ്ക്കാണ് രക്ഷപ്പെടുന്നത്. വൈകുന്നേരങ്ങളിലെ തിരക്കിൽ വാഹനങ്ങൾ പതിയെയാണ് പോകുന്നത്. ചിലർ ആനയെ കാണുന്നതിനായി വാഹനങ്ങൾ നിർത്തിയിടുന്നതും അപകടം ഉണ്ടാക്കുന്നു. കഴിഞ്ഞ ഒരാഴ്ചയായി ഈ കൊമ്പൻ സ്ഥിരമായി വൈകുന്നേരങ്ങളിൽ റോഡിലിറങ്ങി നിൽക്കും.


Source link

Back to top button