NEWS

സ്വർണവിലയിൽ നേരിയ ആശ്വാസം, വാരാന്ത്യത്തിൽ വിലക്കുറവ്; കൂടിയും കുറഞ്ഞും വില എങ്ങോട്ട്? പ്രവചനങ്ങൾ ഇങ്ങനെ


വാരാന്ത്യത്തിൽ സ്വർണം വാങ്ങാൻ പ്ലാനിട്ടവർക്ക് നേരിയ ആശ്വാസമായി കേരളത്തിൽ സ്വർണവില കുറഞ്ഞു. ഗ്രാമിന് 25 രൂപ കുറഞ്ഞ് 13,450 രൂപയിലെത്തി. പവൻ വില 200 രൂപ ഇടിഞ്ഞ് 1,07,600 രൂപയിലും. മൂന്നു ദിവസങ്ങൾ കൊണ്ട് 4560 രൂപ കൂടിയ ശേഷമാണ് 200 രൂപയുടെ കുറവ്.യുഎസ് പലിശ തീരുമാനത്തിൽ കാര്യമായ വർധനയുണ്ടാകില്ലെന്ന പ്രതീക്ഷയെ തുടർന്ന് കുറച്ച് ദിവസമായി രാജ്യാന്തര വിപണിയിൽ സ്വർണവില കയറ്റത്തിലാണ്. ഇന്നലെ 1.5 ശതമാനം കയറിയ സ്വർണവില രാജ്യാന്തര വിപണിയിൽ ഔൺസിന് 4175 ഡോളർ എന്ന നിലയിലാണ് ക്ലോസ് ചെയ്തത്. എന്നാൽ ഇന്നലെ രാജ്യാന്തര വിപണിയിൽ ഔൺസിന് 4193 ഡോളർ ആയിരുന്നപ്പോഴാണ് കേരളത്തിൽ സ്വർണവില നിശ്ചയിച്ചത്. അതിനേക്കാൾ കുറഞ്ഞ നിരക്കിലായിരുന്നു രാജ്യാന്തര വിപണിയിലെ ക്ലോസിങ്. ഇതു കണക്കിലെടുത്താണ് കേരളത്തിൽ വില കുറയ്ക്കാൻ തീരുമാനിച്ചതെന്നും വ്യാപാരികൾ പറയുന്നു. എന്നാൽ കേന്ദ്രബാങ്കുകളുടെ വാങ്ങലും ഡിമാൻഡും കൂടുന്നതോടെ 2027ന്റെ തുടക്കത്തിൽ സ്വർണം പുതിയ ഉയരങ്ങൾ കീഴടക്കുമെന്നും ജെപി മോർഗൻ പറയുന്നു. 2027ന്റെ ആദ്യ പാദത്തിൽ വില ഔൺസിന് 5500 ഡോളർ കടക്കുമെന്ന് പ്രവചിക്കുന്നവരും ഏറെയാണ്. രാജ്യാന്തര വില 3500 ഡോളറിലേക്ക് ഇടിഞ്ഞ ശേഷം റാലി പ്രതീക്ഷിച്ചാൽ മതിയെന്നും ചില അനലിസ്റ്റുകൾ പറയുന്നു. അമേരിക്കൻ ഫെ‍‍ഡറൽ റിസർവിന്റെ പലിശ തീരുമാനമാകും ഇനി സ്വർണവിലയിൽ നിർണായകമാകുന്നത്. 


Source link

Back to top button