NEWS
റേഷൻ മാനദണ്ഡങ്ങൾ പരിഷ്കരിക്കാൻ നടപടി; ചെറുകാർ ഉണ്ടെങ്കിലും മുൻഗണനാ കാർഡ്

തിരുവനന്തപുരം ∙ മുൻഗണനാ പിങ്ക് റേഷൻ കാർഡ് (പിഎച്ച്എച്ച്) അനുവദിക്കാനുള്ള മാനദണ്ഡങ്ങൾ പുതുക്കാൻ സർക്കാർ നടപടി ആരംഭിച്ചു. 1200 ചതുരശ്രയടി വരെ വിസ്തീർണമുള്ള വീട്, 800 സിസി വരെയുള്ള കാർ ഉൾപ്പെടെയുള്ള നാലുചക്ര സ്വകാര്യവാഹനം, കൃഷിയോഗ്യമല്ലാത്തതോ മറ്റുതരത്തിൽ ഉപയോഗിക്കാനാവാത്തതോ ആയ ഒരു ഏക്കറിലേറെ ഭൂമി എന്നിവയുണ്ടെങ്കിലും മുൻഗണനാ കാർഡ് നൽകുന്നതാണ് പരിഗണനയിൽ.മന്ത്രി അനൂപ് ജേക്കബിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം, മാനദണ്ഡങ്ങൾ പുതുക്കുന്നതു സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കാൻ സിവിൽ സപ്ലൈസ് കമ്മിഷണർ കെ.ഹിമയ്ക്കു നിർദേശം നൽകി. മുൻഗണനാ കാർഡ് അനുവദിക്കാനുള്ള മാനദണ്ഡം നിശ്ചയിക്കാൻ അതതു സംസ്ഥാനങ്ങൾക്ക് അധികാരമുണ്ട്.
Source link


