NEWS

തൃശൂരിൽ കോൾപ്പാടത്ത് മിനിബോട്ട് മുങ്ങി: രണ്ടുപേരെ കാണാതായി; മൂന്നുപേർ നീന്തിക്കയറി


തൃശൂർ∙ തൃശൂർ നെടുപുഴയിൽ കോൾപ്പാടത്ത് മിനി ബോട്ട് മുങ്ങി രണ്ടുപേരെ കാണാതായി. മൂന്നുപേർ നീന്തിക്കയറി. പാടത്തെ വളർത്തു മീനിന് തീറ്റ കൊടുക്കാൻ അഞ്ചുപേർ ചേർന്ന് ബോട്ടിൽ കോൾപ്പാടത്തേക്ക് പോയതായിരുന്നു. പാടത്തിന് നടുവിൽവെച്ച് ബോട്ട് മുങ്ങി. മൂന്നുപേർ നീന്തിക്കയറി. രണ്ടുപേരെ കാണാതായി. ഫയർ ഫോഴ്സ് തിരച്ചിൽ നടത്തുന്നു. നെടുപുഴ മല്ലിത്തറ കടവിലാണ് സംഭവം. രാത്രി എട്ടുമണിയോടെ ആയിരുന്നു സംഭവം.


Source link

Back to top button