NEWS
ഖമനയിയുടെ മൃതദേഹം പൊതുദർശനത്തിന്; കണ്ണീരണിഞ്ഞ് ഇറാൻ നേതൃത്വം: ചർച്ചയായി മുജ്തബയുടെ അസാന്നിധ്യം

ടെഹ്റാൻ∙ ഇറാൻ മുൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ മൃതദേഹം സംസ്കാരച്ചടങ്ങിനായി എത്തിച്ചപ്പോൾ വികാരനിർഭര രംഗങ്ങൾ. ഖമനയിയുടെ മൃതദേഹം ടെഹ്റാനിലെ ഗ്രാൻഡ് മൊസല്ല പള്ളിയിലെത്തിച്ചപ്പോൾ ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ, വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി, പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഘർ ഖാലിബാഫ്, ചീഫ് ജസ്റ്റിസ് ഗുലാംഹുസൈൻ മൊഹ്സെനി ഇജൈ എന്നിവർ നിറകണ്ണുകളോടെ നിൽക്കുന്ന ദൃശ്യങ്ങൾ ഇറാൻ ഔദ്യോഗിക മാധ്യമങ്ങൾ പുറത്തുവിട്ടു. ഖമനയിക്കൊപ്പം കൊല്ലപ്പെട്ട അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെ മൃതദേഹങ്ങളും പൊതുദർശനത്തിന് എത്തിച്ചിട്ടുണ്ട്.കനത്ത സുരക്ഷയ്ക്കിടെയാണ് ചടങ്ങുകൾ പുരോഗമിക്കുന്നത്. ജൂലൈ 4 മുതലാണ് ഖമനയിയുടെ സംസ്കാരച്ചടങ്ങുകൾക്ക് തുടക്കമാകുന്നത് ജൂലൈ 9ന് അദ്ദേഹത്തിന്റെ ജന്മദേശമായ മാഷദ് നഗരത്തിൽ മൃതദേഹം സംസ്കരിക്കും. വെള്ളിയാഴ്ചത്തെ ചടങ്ങിൽ ജമ്മു കശ്മീർ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി, കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദ് തുടങ്ങിയവർ പങ്കെടുത്തു. പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്, അഫ്ഗാൻ വിദേശകാര്യമന്ത്രി അമീർ ഖാൻ മുത്തഖി തുടങ്ങിയവരും മൃതദേഹത്തിൽ അന്തിമോപചാരം അർപ്പിച്ചു.
Source link


