NEWS
‘ബിജെപിയിൽ ചേരൂ, രാജകീയ പരിഗണന നൽകാം’; ദിഗ്‌വിജയ് സിങ്ങിന് അപ്രതീക്ഷിത ക്ഷണം, കാരണമെന്ത്?

ന്യൂഡൽഹി∙ ദിഗ്‌വിജയ് സിങ്ങിന് ബിജെപിയിൽ ചേരാൻ ക്ഷണം. പാർട്ടിയിൽ ചേർന്നാൽ ‘രാജകീയ പരിഗണന’ നൽകാമെന്ന വാഗ്ദാനവുമായി പാർട്ടി എംഎൽഎ രംഗത്തെത്തി.ബിജെപിയുടെ പ്രധാന രാഷ്ട്രീയ എതിരാളികളിൽ ഒരാളായിരുന്നു മുതിർന്ന കോൺഗ്രസ് നേതാവും മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ ദിഗ്‌വിജയ് സിങ്. അദ്ദേഹത്തെ കടന്നാക്രമിക്കാനുള്ള അവസരങ്ങളൊന്നും ബിജെപി പാഴാക്കിയിട്ടില്ല. എന്നാൽ ആ നിലപാടിൽ നിന്നും വ്യതിചലിച്ചിരിക്കുകയാണ് പാർട്ടി ഇപ്പോൾ. ദിഗ്‌വിജയ് സിങ്ങിനെ ബിജെപിയിലേക്ക് ക്ഷണിച്ചതിനു പിന്നാലെ രാജകീയ പരിഗണനയാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. മുഖ്യമന്ത്രി മോഹൻ യാദവിനെ പരസ്യമായി വെല്ലുവിളിച്ചതിനെ തുടർന്നാണ് നാടകീയമായ ഈ മാറ്റം പാർട്ടിക്കുണ്ടായത്.
Source link


