NEWS

‘ഒരു ബീയര്‍ കുടിച്ചിരുന്നു, പിടിച്ചതിലും വലുതായിരുന്നു മാളത്തിൽ’; വെരി വെരി സോറിയെന്ന് ഹെലൻ ഓഫ് സ്പാർട്ട


കണ്ണൂർ ∙ മദ്യപിച്ച് വാഹനം ഓടിച്ചതിനു കേസെടുത്തതിനു പിന്നാലെ വിഡിയോയുമായി സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ഹെലന്‍ ഓഫ് സ്പാര്‍ട്ട എന്ന ധന്യ. എന്താണ് സംഭവിച്ചതെന്ന് വിശദീകരിക്കുന്ന വിഡിയോയില്‍ താൻ മദ്യപിച്ചിട്ടുണ്ടോയെന്ന പരിശോധന നടത്തിയതിന്റെ പരിശോധന റിപ്പോര്‍ട്ടും പങ്കുവയ്ക്കുന്നുണ്ട്. ഒരു ബീയര്‍ കുടിച്ചുവെന്നത് താന്‍ നിഷേധിക്കുന്നില്ലെന്നും തെറ്റ് ആവര്‍ത്തിക്കില്ലെന്നും ഹെലൻ ഓഫ് സ്പാർട്ട പറയുന്നു. ‘‘ഒരു സാധാരണ വ്യക്തിക്ക് മദ്യപിച്ച് വണ്ടിയോടിച്ചതിനു പെറ്റി എങ്ങനെയാണോ വരുന്നത് ആ പെറ്റി ആണ് എനിക്ക് വന്നിട്ടുള്ളത്. ജീവിതത്തില്‍ ആരെയും മദ്യപിക്കാന്‍ പ്രോത്സാഹിപ്പിക്കാറില്ല. പരിശോധനയ്ക്കിടെ വാഹനം പൊലീസ് പിടിച്ചെടുത്തു. വാഹനത്തില്‍ എംഡിഎംഎ ആയിരുന്നുവെന്ന തരത്തിലുള്ള പ്രചാരണം തെറ്റാണ്. ആളുകള്‍ തിരിച്ചറിയും എന്നതിനാലാണ് പരിശോധനയ്ക്കിടെ വാഹനം നിര്‍ത്താതെ പോയത്. എന്നാല്‍ പിടിച്ചതിലും വലുതാണ് മാളത്തില്‍ എന്നുപറയുന്നതുപോലെയായിരുന്നു കാര്യങ്ങള്‍. ഞാന്‍ ഒളിവിലാണെന്നും എന്റെ വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തെന്നും വാര്‍ത്ത കണ്ടു. വണ്ടിയില്‍ നിന്നും എംഡിഎംഎ പിടിച്ചെന്നും ചിലര്‍ പറയുന്നു. (Disclaimer: ഈ വാർത്തയ്ക്കൊപ്പമുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം helenofsparta_official എന്ന ഇൻസ്റ്റഗ്രാം പേജിൽനിന്ന് എടുത്തിട്ടുള്ളതാണ്.)


Source link

Back to top button