NEWS

പൊന്മുടിയിലേക്ക് പോകാൻ ഫാസ്റ്റ് പാസഞ്ചർ ബസ് വരുന്നു; കെഎസ്ആർടിസിയുടെ വരുമാനം കൂടും


വിതുര ∙ പൊന്മുടിയിലേക്ക് പോകാൻ ഫാസ്റ്റ് പാസഞ്ചർ ബസ് വരുന്നു. വിനോദസഞ്ചാരികളുടെ എണ്ണം കൂടിയ സാഹചര്യത്തിൽ യാത്രാക്ലേശം ലഘൂകരിക്കാൻ ഫാസ്റ്റ് പാസഞ്ചർ ബസ് സർവീസിന് ധാരണയായതായി ഗതാഗതമന്ത്രി സി.പി.ജോൺ ‘മനോരമ’യോടു പറഞ്ഞു. ‘പ്രിയദർശിനി വനിതാ സൗജന്യ യാത്ര’ പദ്ധതി വന്നതിനു പിന്നാലെ പൊന്മുടിയിലേക്ക് സഞ്ചാരികളുടെ എണ്ണം ക്രമാതീതമായി വർധിച്ചു. വൈകിട്ട് ബസിൽ കയറാനുള്ള തള്ളിക്കയറ്റത്തെയും അപകടയാത്രയെയും കുറിച്ചുള്ള ‘മനോരമ’ റിപ്പോർട്ടിനെത്തുടർന്നാണ് തീരുമാനം.ഫാസ്റ്റ് പാസഞ്ചർ ബസുകളുടെ ലഭ്യതയ്ക്കനുസരിച്ച് ഉടൻ സർവീസ് തുടങ്ങുമെന്ന് മന്ത്രി പറഞ്ഞു. ബസ് ലഭ്യത ഉറപ്പായാൽ ഇന്നോ നാളെയോ തന്നെ തുടങ്ങാൻ തയാറാണ്. ബസിന്റെ സമയക്രമം പ്രധാനപ്പെട്ടതായതിനാൽ നെടുമങ്ങാട്, വിതുര കെഎസ്ആർടിസി ഡിപ്പോ അധികൃതരുടെയും അഭിപ്രായം തേടും. ആദ്യഘട്ടത്തിൽ സർവീസ് നടത്തുന്നത് ഒരു ബസ് മാത്രമായിരിക്കും. ഈ സർവീസിന്റെ വരുമാനവും മറ്റും പരിശോധിച്ചശേഷം കൂടുതൽ സർ‌വീസുകൾ തുടങ്ങുന്നതിനെക്കുറിച്ച് ആലോചിക്കും. സഞ്ചാരികളുടെ ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ ആവശ്യമെങ്കിൽ അധിക ഓർഡിനറി സർവീസുകൾ അയയ്ക്കാൻ മുൻപേ നിർദേശം കൊടുത്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.


Source link

Back to top button