NEWS

‘ഞാൻ ഡോക്ടർ ട്രംപ്, എന്റെ പക്കൽ ഇതിനൊരു ചികിത്സയുണ്ട്’; എഐ വിഡിയോയുമായി യുഎസ് പ്രസിഡന്റ്


വാഷിങ്ടൻ ∙ ‘ട്രംപ് ഡീറേഞ്ച്മെന്റ് സിൻഡ്രോം’ എന്ന പേരിൽ തനിക്കെതിരെ ഉയരുന്ന വിമർശനങ്ങളെ പരിഹസിച്ച് പുതിയ എഐ വിഡിയോയുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ട്രംപിനോടും അദ്ദേഹത്തിന്റെ ഭരണത്തോടും കടുത്ത എതിർപ്പ് പ്രകടിപ്പിക്കുന്നവരെ പരിഹസിക്കാൻ ട്രംപും അനുകൂലികളും പൊതുവെ ഉപയോഗിക്കുന്ന പ്രയോഗമാണ് ‘ട്രംപ് ഡീറേഞ്ച്മെന്റ് സിൻഡ്രോം’. ഡോക്ടറുടെ കോട്ടും സ്റ്റെതസ്കോപ്പും ധരിച്ച്, ഒരു ഡോക്ടറായാണ് വിഡിയോയിൽ ട്രംപ് പ്രത്യക്ഷപ്പെടുന്നത്. തന്റെ സമൂഹമാധ്യമ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യൽ’ വഴിയാണ് ട്രംപ് വിഡിയോ പങ്കുവച്ചത്. പിന്നീട് വൈറ്റ് ഹൗസ് ഡപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് ഡാൻ സ്കവിനോ ജൂനിയർ എക്സിലും വിഡിയോ പോസ്റ്റ് ചെയ്തു.‘‘നിങ്ങൾക്കോ നിങ്ങൾക്കറിയാവുന്ന ആർക്കെങ്കിലും ടിഡിഎസ് ബാധിച്ചിട്ടുണ്ടോ ? അതിന്റെ ലക്ഷണങ്ങൾ കഠിനമായിരിക്കാം. ഭാഗ്യവശാൽ, ഞാൻ ഡോക്ടർ ട്രംപാണ്. എന്റെ പക്കൽ ഇതിനൊരു ചികിത്സയുണ്ട്. എന്റെ രോഗികൾക്ക് എന്താണ് പറയാനുള്ളതെന്ന് നമുക്ക് കേൾക്കാം’’– വിഡിയോയുടെ തുടക്കത്തിൽ ട്രംപിന്റെ എഐ രൂപം പറയുന്നു. 


Source link

Back to top button