NEWS

കാമുകൻ വിവാഹിതനാണെന്ന് അറിഞ്ഞു, വാക്കു തർക്കം; പിന്നാലെ യുവതിയെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി


ന്യൂഡൽഹി∙ ഗുരുഗ്രാമിൽ കാമുകൻ കാമുകിയെ കൊലപ്പെടുത്തി. കാമുകൻ വിവാഹിതനാണെന്ന് അറിഞ്ഞതിനു പിന്നാലെയുണ്ടായ തർക്കത്തിലാണ് യുവതിയെ തീകൊളുത്തി കൊലപ്പെടുത്തിയത്. സംഭവത്തിൽ ഹരിയാനയിലെ ജജ്ജർ ജില്ലയിലെ ഗുബാന സ്വദേശി സുനിൽ കുമാർ (35) അറസ്റ്റിലായി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. പൊലീസ് പറയുന്നതനുസരിച്ച്, ജൂൺ 19-നാണ് ദിവ്യ കത്താരിയ (23) എന്ന യുവതിയെ ഗുരുതരമായ പൊള്ളലേറ്റ നിലയിൽ ആശുപത്രിയിൽ  പ്രവേശിപ്പിച്ചത്. യുവതിയുമായും അവരുടെ അമ്മയുമായും സംസാരിച്ചപ്പോൾ, വിഷയത്തിൽ നിയമനടപടികൾക്ക് താൽപ്പര്യമില്ലെന്നാണ് ഇരുവരും പൊലീസിനെ അറിയിച്ചു. ചികിത്സയ്ക്കിടെ ജൂൺ 27നാണ് യുവതി മരിച്ചത്. പിന്നാലെ ബന്ധുവാണ് സംഭവത്തിൽ പൊലീസിന് പരാതി നൽകിയത്. 


Source link

Back to top button