NEWS
മണലൂർ മുൻ എംഎൽഎ പി.എ.മാധവൻ അന്തരിച്ചു

കൊച്ചി∙ മണലൂർ മുൻ എംഎൽഎ പി.എ.മാധവൻ അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് അന്ത്യം. വാഹനാപകടത്തിൽ പരുക്കേറ്റ് മാസങ്ങളായി ചികിത്സയിലായിരുന്നു. 2011- 2016 കാലയളവില്‍ മണലൂര്‍ നിയോജക മണ്ഡലത്തില്‍ എംഎല്‍എയായി സേവനം ചെയ്തു. കെപിസിസി നിര്‍വാഹക സമിതി അംഗമാണ്. ഡിസിസി പ്രസിഡന്റ്, യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചു.
Source link


