NEWS

‘ദൈവം തീരുമാനിച്ചാൽ തടയാൻ കഴിയില്ല’; നടൻ സൂര്യ രാഷ്ട്രീയത്തിലേക്കോ? ഫാൻസ് ക്ലബ്ബിന്റെ മറുപടി ഇങ്ങനെ


ചെന്നൈ ∙ നടൻ സൂര്യ രാഷ്ട്രീയത്തിലേക്കു എത്തുമെന്നു സൂചന നൽകിയ ഓൾ ഇന്ത്യ സൂര്യ ഫാൻസ് ക്ലബ് മുൻ അംഗം ആർ.വീരമണിയുടെ പ്രസ്താവന തള്ളി സംഘടന ഭാരവാഹികൾ രംഗത്തെത്തി. ദൈവ തീരുമാനത്താൽ ജനങ്ങളുടെ നേതാവ് വരുകയാണെങ്കിൽ തടയാൻ കഴിയില്ലെന്നു ഫാൻസ് ക്ലബ് യോഗത്തിൽ വീരമണി പറയുന്ന വിഡിയോ പ്രചരിച്ചിരുന്നു. ഇതോടെ സൂര്യ രാഷ്ട്രീയത്തിലേക്കെത്തുകയാണെന്ന തരത്തിൽ സമൂഹമാധ്യമത്തിൽ ചർച്ചകൾ പുരോഗമിച്ചു. ഇതിനിടെയാണ് വിശദീകരണവുമായി ഓൾ ഇന്ത്യ സൂര്യ ഫാൻസ് ക്ലബ് രംഗത്തെത്തിയത്. സൂര്യ രാഷ്ട്രീയത്തിലേക്ക് എത്തില്ല, അഗരം ഫൗണ്ടേഷനിലൂടെ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടു പോകാൻ മാത്രമാണ് ഉദ്ദേശിക്കുന്നതെന്ന് പ്രസ്താവനയിൽ വ്യക്തമാക്കി.


Source link

Back to top button