NEWS

ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാൻ കെഎസ്ഇബിക്ക് റെഗുലേറ്ററി കമ്മിഷന്റെ അനുമതി

പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാൻ കെ.എസ്.ഇ.ബിക്ക് വൈദ്യുതി റഗുലേറ്ററി കമ്മിഷൻ അനുമതി നൽകി. ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറക്കി. സെപ്തംബർ ഒഴികെ ജൂലായ് മുതൽ ഡിസംബർ വരെ കെ.എസ്.ഇ.ബിക്ക് ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാം. സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരുന്നതിനിടെയാണ് കെ.എസ്.ഇ.ബിയുടെ അപേക്ഷ റഗുലേറ്ററി കമ്മിഷൻ അംഗീകരിച്ചത്.

ഡി​സം​ബ​ർ​വ​രെ​ ​ഉ​യ​ർ​ന്ന​ ​വി​ല​യ്ക്ക് ​ഹ്ര​സ്വ​കാ​ല​ ​ക​രാ​റു​ക​ൾ​ ​വ​ഴി​ ​വൈ​ദ്യു​തി​ ​വാ​ങ്ങാ​ൻ​ ​അ​നു​മ​തി​ ​തേ​ടി​ ​ ​കെ.​എ​സ്.​ഇ.​ബി​ ​ ​റ​ഗു​ലേ​റ്റ​റി​ ​ക​മ്മി​ഷ​ന് അപേക്ഷ നൽകിയിരുന്നു,​ ​ ​ ​ ​ഇ​തി​ൽ​ ​തെ​ളി​വെ​ടു​പ്പ് ​ന​ട​ത്തി​യ​ ​ക​മ്മി​ഷ​ൻ,​ ​കൂ​ടു​ത​ൽ​ ​ക​ണ​ക്കു​ക​ൾ​ ​കെ.​എ​സ്.​ഇ.​ബി​യോ​ട് ​ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.​ ​ക​ണ​ക്കു​ക​ളും​ ​മ​റ്റ്‌​ ​വി​ശ​ദാം​ശ​ങ്ങ​ളും​ ​കെ.​എ​സ്.​ഇ.​ബി​ ​ഇ​ന്ന് ​ക​മ്മി​ഷ​ന് ​സ​മ​ർ​പ്പി​ച്ചു.​ ​ഇ​ത് ​പ​രി​ശോ​ധി​ച്ച​ശേ​ഷമാണ് കമ്മിഷൻ ഉത്തരവ്.

അതേസമയം സം​സ്ഥാ​ന​ത്ത് ​രാ​ത്രി​യി​ലെ​ ​വൈ​ദ്യു​തി​ ​നി​യ​ന്ത്ര​ണ​ത്തി​ൽ​ ​നി​ല​വി​ലെ​ ​സ്ഥി​തി​ ​തു​ട​രും.​ ​ജൂ​ൺ​ 16​ ​മു​ത​ൽ​ 30​ ​വ​രെ​യാ​ണ് ​രാ​ത്രി​യി​ൽ​ 30​ ​മി​നി​ട്ട് ​വ​രെ​ ​നി​യ​ന്ത്ര​ണം​ ​ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്.​ ​കേ​ര​ള​ത്തി​നു​ ​പു​റ​ത്തു​നി​ന്ന് ​ല​ഭി​ക്കു​ന്ന​ ​വൈ​ദ്യു​തി​യി​ലും​ ​ആ​ഭ്യ​ന്ത​ര​ ​ഉ​ത്പാ​ദ​ന​ത്തി​ലും​ ​കു​റ​വ് ​വ​ന്ന​തി​നെ​ത്തു​ട​ർ​ന്നാ​യി​രു​ന്നു​ ​കെ.​എ​സ്.​ഇ.​ബി​യു​ടെ​ ​ന​ട​പ​ടി.​ ​പു​റ​ത്തു​നി​ന്ന് ​വൈ​ദ്യു​തി​ ​ല​ഭ്യ​മാ​യ​ ​ദി​വ​സ​ങ്ങ​ളി​ൽ​ ​നി​യ​ന്ത്ര​ണം​ ​വേ​ണ്ടി​വ​ന്നി​രു​ന്നി​ല്ല.​ ​ചി​ല​ ​ദി​വ​സ​ങ്ങ​ളി​ൽ​ 15​ ​മി​നി​ട്ട് ​മാ​ത്ര​മാ​യി​രു​ന്നു​ ​നി​യ​ന്ത്ര​ണം.​ ​ക​ഴി​ഞ്ഞ​ ​ശ​നി​യാ​ഴ്ച​ ​ഒ​ന്നി​ല​ധി​കം​ ​ത​വ​ണ​യാ​യി​ ​ഒ​രു​ ​മ​ണി​ക്കൂ​റി​ല​ധി​കം​ ​വൈ​ദ്യു​തി​ ​മു​ട​ങ്ങി.​ ​വ്യാ​പ​ക​മാ​യി​ ​മ​ഴ​ ​ല​ഭി​ച്ച​തു​കൊ​ണ്ടും​ ​പ​വ​ർ​ ​എ​ക്‌​സ്‌​ചേ​ഞ്ചി​ൽ​ ​നി​ന്നും​ ​ആ​വ​ശ്യ​മാ​യ​ ​വൈ​ദ്യു​തി​ ​ല​ഭ്യ​മാ​യ​തി​നാ​ലും​ ​ഞാ​യ​റാ​ഴ്ച​ ​നി​യ​ന്ത്ര​ണം​ ​വേ​ണ്ടി​വ​ന്നി​ല്ല.​ ​ഇ​തേ​ ​ക്ര​മീ​ക​ര​ണ​മാ​വും​ ​തു​ട​ർ​ന്നും​ ​ഉ​ണ്ടാ​വു​ക.
RELATED TOPICS: KSEB, KERALA ELECTRICITY POWER PURCHASE, ELECTRICITY REGULATORY COMMISSION


Source link
NEWS

Back to top button